ബാങ്ക് ജീവനക്കാരൻ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണാഭരണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷം വിലമതി ക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സ ഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃക യായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. വിനോദ് കുമാറിന്റെ സാന്നിധ്യ ത്തിൽ യഥാർത്ഥ ഉടമയായ നവ ദാമ്പതികളായ കടലുണ്ടിനഗരം അത്തക്കകത്ത് ഷംന പരപ്പന ങ്ങാടി സ്വദേശിയായ ഷംനാസ് എന്നിവർക്ക് സ്വർണാഭരണംനൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോ ദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്,സർവീസ് സഹകരണ ബാങ്ക് ബാങ്ക് സെക്രട്ടറി മനോജ്,ജീവനക്കാരായ പ്രഭകു മാർ, സമീർ, കെ വി ഹരിഗോവി ന്ദൻ, അനൂജ് , നവ ദമ്പതികളുടെ കുടുംബാംഗങ്ങൾതുടങ്ങിയവർ സന്നിഹിതരായിരുന്നു. വാട്സാ പ്പിലൂടെ സന്ദേശം അയച്ചു കൊ ണ്ടാണ് സ്വർണ്ണത്തിന്റെ യഥാർ ത്ഥ ഉടമയെ കണ്ടെത്താനായത്. കൃഷ്ണകുമാർ പൊതു പ്രവർത്ത കനും,കേരള ജെർണലിസ്റ്റ് യൂണി യൻ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമതി അഗം,വള്ളിക്കുന്ന് മണ്ഡ ലം കോൺഗ്രസ്സ് വൈസ് പ്രസി ഡന്റ് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്താണി ക്കൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം, വീക്ഷണം ദിനപത്രത്തിന്റെ വള്ളിക്കുന്ന് ലേഖകനും ആണ്.

Leave a Reply

Your email address will not be published.