പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു.
പരപ്പനങ്ങാടി നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,
കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്, സുമി റാണി, ജയദേവൻ എന്നിവർ സംസാരിച്ചു.
ട്രിനിറ്റി ഹോസ്പിറ്റൽ PRO റോഷൻ
നന്ദി പറഞ്ഞു.
പരപ്പനങ്ങാടി നഗരസഭയിലെ മുഴുവൻ വയോജനങ്ങളേയും ഉൾപ്പെടുത്തി 24 ക്ലിനിക്കുകളിലായി വയോമിത്രം മെഡിക്കൽ ക്യാമ്പിനോടപ്പം തുടർ ദിവസങ്ങളിലായി ക്യാമ്പ് നടക്കും.
Leave a Reply