വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:ചേളാരി മുണ്ടിയൻ മാട് റോഡ് സാന്ത്വനം വാട്സപ്പ് ഗ്രൂ പ്പ് റിപ്പയർ ചെയ്ത് ഗതാഗതയോ ഗ്യമാക്കി.സാന്ത്വനം വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചാണ് പ്ര വർത്തകർ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയത്.ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ വെ ള്ളം കെട്ടിക്കിടന്ന വലിയ കുഴിക ളിൽ ക്വാറി വേസ്റ്റ് നിറച്ചാണ് ഗതാ ഗത യോഗ്യമാക്കിയത്.മൂന്നിയൂർ പഞ്ചായത്തിൽ രണ്ട്,മൂന്ന് വാർ ഡുകളിലെ നൂറ് കണക്കിന് വിദ്യാർ ത്ഥികളും മറ്റ് നിരവധിയാളുകളും ഗതാഗതത്തിനായി ആശ്രയിക്കു ന്ന ഏക റോഡാണിത്.റോഡിൻ്റെ ശോചനീയാവസ്ഥ നിരവധി തവ ണ നേരിട്ടും രേഖാമൂലവും പഞ്ചാ യത്ത് അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും അനുകൂല നടപടി യുണ്ടാവാത്തതിൽ നാട്ടുകാർ ശ ക്തമായ പ്രതിഷേധത്തിലാണ്. ഇതിനെതുടർന്നാണ് പ്രാദേശികമാ യി വാർഡ് മെമ്പർ അത്തേക്കാട്ടി ൽ രമണി,സി കെ ഹരിദാസൻ, കെ ടി സലാം, കെ ഗഫൂർ,സി കെ അജീഷ്, കെ ഖാലിദ്, പി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ സാ ന്ത്വനം എ ന്ന വാട്ട്സ്പ്പ് കൂട്ടായ്മ രൂ പീകരിച്ച് റോഡിൻ്റെ അറ്റകുറ്റ പ ണിക്കായ് ഫണ്ട് സ്വരൂപിച്ച് പ്രവൃ ത്തി നടത്തിയത്.
(പടം: ചേളാരി – മുണ്ടിയൻമാട് റോഡ് സാന്ത്വനം വാട്ട്സപ്പ് ഗ്രൂപ്പ് ഗതഗതയോഗ്യമാക്കുന്നു)
Leave a Reply