അനൂപ് നായർ
കാക്കകൾക്ക് മൂന്നു വയസുകാരൻ്റെ ബുദ്ധിയുണ്ടെന്ന് പഠനം.
പ്രൈമേറ്റുകൾക്ക് മാത്രമുണ്ടെന്ന് കരുതിയ ബുദ്ധിയാണ് കാക്കകള്‍ക്കുണ്ടെന്ന് പഠനം പറയുന്നത്. സങ്കീര്‍ണ്ണമായ ചില ആവര്‍ത്തന കാര്യങ്ങളെ വ്യക്തമായി മനസിലാക്കാന്‍ കാക്കകള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത് മനുഷ്യന് മാത്രമുള്ള ചില കഴിവുകളാണെന്നായിരുന്നു ഇതുവരെ മനുഷ്യന്‍റെ ധാരണ. എന്നാല്‍, അതെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ആനകള്‍ പരസ്പരം പേര് ചൊല്ലിയാണ് വിളിക്കുന്നതെന്ന കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനം പുറത്ത് വന്നത്. മനുഷ്യനെ പോലെ തന്നെ ചില പാറ്റേണുകൾ കാക്കകള്‍ക്കും തിരിച്ചറിയാന്‍ കഴിയുമെന്ന് ട്യൂബിംഗൻ സർവകലാശാലയുടെ പുതിയ പഠനം അവകാശപ്പെടുന്നു. ഇതോടെ മറ്റ് ജിവികളില്‍ നിന്നും തങ്ങളെ വ്യത്യസ്തരാക്കുന്നുവെന്ന് മനുഷ്യന്‍ കരുതിയിരുന്ന പല ഗുണങ്ങളും ഏറിയും കുറഞ്ഞും മറ്റ് മൃഗങ്ങളിലും ഉണ്ടെന്ന് തെളിയുകയാണ്.
പക്ഷികളുടെ തലച്ചോറ് വളരെ ചെറുതാണെന്നും അതിനാല്‍ അവയ്ക്ക് ബുദ്ധി ശക്തി കുറവാണെന്നുമായിരുന്നു ഇതുവരെയുള്ള പൊതുധാരണ. എന്നാല്‍, ട്യൂബിംഗൻ സർവകലാശാലയുടെ പുതിയ പഠനത്തില്‍ പറയുന്നത്. പക്ഷികളില്‍ പ്രത്യേകിച്ച കാക്കകള്‍ക്ക് ഒരു മൂന്ന് വയസുള്ള മനുഷ്യക്കുട്ടിയുടെ അത്രയും ബുദ്ധിയുണ്ടെന്നാണ്. നിരന്തരം നടത്തിയ പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഗവേഷകര്‍ കാക്കകളുടെ ഈ പ്രത്യേകത മനസിലാക്കിയത്.
കാക്കകള്‍ക്ക് ഒരു നിശ്ചിത സംഖ്യവരെ എണ്ണം അടയാളപ്പെടുത്താനുള്ള കഴിവുണ്ടെന്ന് മുമ്പ് റഷ്യയിൽ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍, അതിനേക്കാള്‍ സങ്കീര്‍ണ്ണമായ ചില ആവര്‍ത്തന കാര്യങ്ങളെ വ്യക്തമായി മനസിലാക്കാന്‍ കാക്കകള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. പ്രൈമേറ്റുകളെ പോലെ ഇവയ്ക്ക് സാമ്യതകള്‍ മനസിലാക്കാനും നിയന്ത്രിതമായി വ്യായാമം ചെയ്യാനുള്ള കഴിവുമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യർ, കുരങ്ങുകൾ, എന്നിവയുൾപ്പെടെയുള്ള ഏറ്റവും വികസിത ബുദ്ധിയുള്ള സസ്തനി വിഭാഗങ്ങളെ പൊതുവെ പ്രൈമേറ്റുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്
ഒരു കാര്യം തന്നെ ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചാല്‍ മനസിലാക്കാനുള്ള കഴിവുള്ളവരാണ് മനുഷ്യര്‍. വളരെ ചെറുപ്പത്തില്‍ തന്നെ മനുഷ്യന്‍ ഈ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. അതേസമയം ചില റിസസ് കുരങ്ങുകളെ ഇത്തരം ആവര്‍ത്തന കാര്യങ്ങള്‍ നിരന്തരം പരിശീലിപ്പിച്ചപ്പോള്‍ അവയ്ക്കും ഈ കഴിവ് പഠിച്ചെടുക്കാന്‍ പറ്റി. അതേ സമയം അത്തരമൊരു പരിശീലനം പോലുമില്ലാതെ കാക്കകള്‍ക്ക് ആവർത്തന കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
സീക്വൻസുകളുടെ അടിസ്ഥാന ആവർത്തന ഘടന വേർതിരിച്ചെടുക്കാൻ കഴിയുന്നുവെന്ന് ഗവേഷകയുമായ ഡയാന ലിയാവോ പറയുന്നു. ഇത് ആശ്ചര്യകരമാണ്. ഇത് പക്ഷികളെ മനുഷ്യരുമായി സാമ്യമുള്ളതാക്കുന്നു, അവർക്ക് അനുഭവസമ്പത്ത് ഉപയോഗിച്ച് അധിക പാറ്റേണുകൾ ചെയ്യാൻ കഴിയുമെന്നും ലിയാവോ കൂട്ടിച്ചേര്‍ക്കുന്നു. വസ്തുക്കള്‍ ആവര്‍ത്തിച്ച് കൊണ്ട് നടത്തിയ പഠനത്തില്‍ യാതൊരു മുന്‍ പരിശീലനവും ഇല്ലാതെ തന്നെ കാക്കകള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നത് മനുഷ്യരെ സംബന്ധിച്ച് ആദ്യത്തെ കണ്ടെത്തലായിരുന്നു. ഇതോടെ പ്രൈമേറ്റ് വംശാവലിക്ക് മാത്രമാണ് ആവര്‍ത്തനകാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയൂ എന്ന ധാരണക്കാണ് കോട്ടം തട്ടിയത്.
Leave a Reply