തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നടക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല.ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത്...
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത്...
ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ഹാട്രിക് വിജയവുമായി ബിജെപി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ ട്വിസ്റ്റുകളുടെ തേരോട്ടം. എക്സിറ് പോൾ ഫലത്തെ തിരുത്തി ബിജെപിക്ക് ഹാട്രിക്ക് വിജയം. ആദ്യ 2 മണിക്കൂറിൽ കോൺഗ്രസിന്റെ കുതിച്ചു കയറ്റം വിജയത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിചെങ്കിലും അവസാന ലാപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തി. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ 2 മണിക്കൂറിൽ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന...
എക്‌സിറ്റ് പോൾ: ഹരിയാന കോൺഗ്രസിനൊപ്പം ജമ്മുവിൽ ബലാബലം
ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ജമ്മു കശ്മീരിൽ ബി.ജെ.പിയ്ക്കും കോൺഗ്രസിനും തുല്യവിജയസാധ്യത മുന്നോട്ടുവെക്കുമ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം. 90 അംഗ നിയമസഭയിൽ ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് 50 സീറ്റുകൾ പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഹരിയാനയെ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വോട്ടെണ്ണൽ നടക്കുന്ന 8ന് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് തങ്ങളുടെ സർക്കാർ തിരിച്ചെത്തും....
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ. സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. സുരേന്ദ്രൻ അടക്കം കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതർ ഹർജി കോടതി അംഗീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ...
തൃശൂർ പൂരം വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ട്: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂർ പൂരം വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണ്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം.എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും.സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ല. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ആദ്യം ചിരിക്കുന്നില്ലെന്നതായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം....
കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ട്: പി വി അൻവർ
മലപ്പുറം: കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ടെന്ന് പി.വി. അൻവർ. നിലവിൽ സിപിഐഎംനോട് ഒപ്പം നിൽക്കുന്ന ആളുകളും പാർട്ടിയോട് അസംതൃപ്തരായി നിൽക്കുന്ന പല എംഎൽഎമാരും മുൻ എംഎൽഎമാരും തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കന്മാരുമായി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ചു ഒരു ഘട്ടം വന്നാൽ അവരും തനിക്ക് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ആ മുതിർന്ന നേതാവ് പി ജയരാജനോ, ടി പി ജയരാജനോ ആണോ ചോദ്യത്തിന് ആ സാധുക്കൾ...
മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന ...
ബിജെപിക്കായി പ്രചാരണം, ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ അംഗത്വം; നാടകീയം ഹരിയാന
ഹരിയാന: കോൺഗ്രസ് റാലിയിൽ ഹരിയാന ബിജെപി നേതാവ് അശോക് തൻവാറിൻ്റെ നാടകീയമായ ‘ഘർ വാപ്സി’. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്കായി പ്രചരണത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് തൻവാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിശബ്ദ പ്രചാരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് തൻവാറിന്റെ മാസ് എൻട്രി.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ...
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ
വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പി ശശിയെ കുറിച്ച്...