സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് നോട്ടീസ് തൃശൂർ : പ്രസവാനുകൂല്യം അനുവദിക്കാതിരുന്നതിനെ തുടർന്ന്, ഡിഫൻസ് കൗൺസിൽ അഭിഭാഷക നല്കിയ ഹർജിയിൽ സംസ്ഥാന നിയമസഹായ അഥോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്. യൂണിയൻ ഓഫ് ഇന്ത്യ, ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റി ഇവർക്കെതിരെ തൃശൂരിലെ ഡിഫൻസ് കൗൺസിൽ അഭിഭാഷകയായ, എഡ്വിന ബെന്നി ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്രകാരം ഉത്തരവായത്. 2022 ലെ ദേശീയ സ്കീം പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ വക ഡിഫൻസ് കൗൺസിൽ സിസ്റ്റം ആരംഭിക്കുകയുണ്ടായത്. ക്രിമിനൽ കോടതികളിൽ...
FlashNews:
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ
കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ ആണ് ജാമ്യപേക്ഷ നൽകിയത്. യാത്രയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ ആണെന്നും. ഡെപ്യൂട്ടി കളക്ടർ സംസാരിക്കാനായി തന്നെ വേദിയിലേക്ക് ക്ഷണിച്ചു എന്നും ഹർജിയിൽ പി പി ദിവ്യ വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ സംസാരിച്ചത് തികച്ചും സദുദ്ദേശഭാരമാണെന്നും ഹർജിയിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു....
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റുനേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു...
ഇനി ഇടതുപക്ഷത്തിന്റെ ശബ്ദം; സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി
പാലക്കാട്: കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സ്വതന്ത്ര ചിഹ്‌നത്തിൽ മത്സരിക്കും. ഇത് സരിന്റെ ശബ്ദമല്ല ഇടതുപക്ഷത്തിന്റെ ശബ്ദം, .എല്ലാ അർത്ഥത്തിലും തുടങ്ങുന്നു എന്നും താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട ആളല്ല എന്നതിന്റെ ബോധ്യപ്പെടുത്തൽ ആണിതെന്നും പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിലെത്തിയ സരിൻ പ്രതികരിച്ചു. സിന്ദാബാദ് വിളിച്ചും കെ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചുമാണ് സിപിഎം പാലക്കാട്...
യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?
ടെല്‍ അവിവ്: ഓരോ ഭീകരനിലേക്കും എത്തി അവരെ ഞങ്ങള്‍ ഇല്ലാതാക്കും എന്ന ഇസ്രയേല്‍ പ്രഖ്യാപനം സാധ്യമാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തോടെ വ്യക്തമാവുന്നത്. കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് ഇസ്രായേലിന് എങ്ങനെ എളുപ്പം സ്ഥിരീകരിക്കാനായി എന്നത് ഒരു വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു. ഡിഎന്‍എ ടെസ്റ്റ് വഴിയാണ് അത് സാധ്യമായതെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഇതു സമ്മതിച്ചിട്ടില്ല. പക്ഷേ ഹമാസിനെ പൂര്‍ണ്ണമായി തുരത്താന്‍ ഇനിയും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. യഹിയ സിന്‍വറിനും ശേഷം...
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി. പി ദിവ്യയെ നീക്കി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ യ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയെ മാറ്റിയത്. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ.കെ.കെ. രത്നാകുമാരിയെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ഒക്കെ പി പി ദിവ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംരക്ഷണം നൽകുകയായിരുന്നു ഇതുവരെ. പാർട്ടിക്കുള്ളിലും പുറത്തും ജനാരോഷം ശക്തമായതോടെ പാർട്ടി രാജിക്ക് നിർബന്ധിതരാവുകയായിരുന്നു....
പൂരം കലക്കൽ: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ...
തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് വേദനയോടെ വിടചൊല്ലി ജന്മനാട്. മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി...
സരിനെ ‘കൈ’വിട്ടു ഇനി ഇടതിനൊപ്പം
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. പിന്നാലെ ഇടതിനൊപ്പം ചേർന്ന് സരിൻ. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് പി. സരിൻ വ്യകതമാക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് സരിൻ വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സരിനെ പുറത്താക്കിയതായി വ്യകതമാക്കിയത്. രാഷ്ട്രീയമായി...
പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യക്കെതിരെ ചാർത്തിയിരിക്കുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യക്കെതിരെ ശക്തമായ തെളിവ് ലഭിക്കാത്തതിനാലാണ്...







