Home » Headlines » Page 25

Article Category: Headlines

Article
ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

ആര്യയ്ക്ക് തെറ്റ് തിരുത്താൻ ലാസ്റ്റ് ചാൻസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ്തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം.മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിൽ...

Article
വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ

വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ

മലപ്പുറംജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2024 ജൂൺ മാസത്തിൽ 154...

Article
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓറഞ്ച് അലർട്ട് 01-07-2024: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 01-07-2024: : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 02-07-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...

Article
ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.

ഷംസീറിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം.

തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് രൂക്ഷ വിമർശനം. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു. അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്ന ആളുമായി എന്തു ബന്ധമാണ് സ്പീക്കർക്കുള്ളതെന്നും അംഗങ്ങൾ ചോദിച്ചു. പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ലെന്ന് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ജില്ലാ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമര്‍ശനത്തെ പ്രീണനമെന്നു തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി...

Article
അടുത്ത മൂന്ന് ദിനം മഴ

അടുത്ത മൂന്ന് ദിനം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഇന്ന് ( ജൂലൈ 1) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക്...

Article
ഭാരതീയ ന്യായ സംഹിത: ഇന്നു മുതൽ പ്രാബല്യത്തിൽ

ഭാരതീയ ന്യായ സംഹിത: ഇന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ബ്രിട്ടിഷ് ഭരണകാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച (2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ. കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്ഐആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന...

Article
തൃശൂർ തോൽവി: ഞാൻ നിരപരാധി

തൃശൂർ തോൽവി: ഞാൻ നിരപരാധി

കോട്ടയം∙ തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ മുരളീധരന് ഉയരാനായില്ലെന്നും ഇവർ പറഞ്ഞു. താൻ നിരപരാധിയാണെന്നും കെ.മുരളീധരന്റെ വിജയത്തിനായി ആത്മാർ‌ഥമായാണ് പണിയെടുത്തതെന്നുമാണ് ടി.എൻ.പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ പറഞ്ഞത്. താനാകും സ്ഥാനാർഥിയെന്നു...

Article
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

അഴീക്കോട് ഫിഷ് ലാൻറിങ് സെൻ്ററിൽ നിന്നും പുലർച്ചേ മത്സ്യബന്ധനത്തിന് പോയ ശ്രീ വരുണൻ എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റർ) അകലെ കാര വടക്ക് പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ വലപ്പാട് സ്വദേശി പള്ളത്ത് മനു കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇൻബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 50 മത്സ്യതൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും മഴയിലും രക്ഷാപ്രവർത്തനം നടത്തി...

Article
ഭരണവിരുദ്ധ വികാരം പഠിക്കും

ഭരണവിരുദ്ധ വികാരം പഠിക്കും

ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്‍റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.തിരുത്തലിന് വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയ്യാറാക്കി നൽകുമെന്നും സൂചനയുണ്ട്. ഭരണവിരുദ്ധ വികാരം എന്തുകൊണ്ടുണ്ടായി എന്നത് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം.രണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

Article
ലോകകപ്പ് ഇന്ത്യയ്ക്ക്

ലോകകപ്പ് ഇന്ത്യയ്ക്ക്

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31...