രവിമേലൂർ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫ കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബഷീറിനെ അനുസ്മരിച്ച് ഡോ. സെലീന കെ.വി (അസിസ്റ്റന്റ് പ്രൊഫസർ സെൻ്റ് തെരാസാസ് കോളേജ്) സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രാമചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡൻ്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.കെ സത്യൻ സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡൻ്റ് വി.എ രാജു നന്ദി പറഞ്ഞു. സച്ചിദാനന്ദൻ മാഷിന് വായനശാല പ്രസിഡൻ്റ് മൊമൻ്റോ നൽകി ആദരിച്ചു....
FlashNews:
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള ദേശീയ ബാലാവകാശ കമ്മിഷൻ നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം – ഇ.ടി മുഹമ്മദ് ബഷീർ എംപി
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
Author: Sreekumar (Sreekumar )
തലശ്ശേരി സ്റ്റേഡിയം നടത്തിപ്പ്നഗരസഭയെ ഏൽപ്പിക്കുന്നത് പരിഗണിക്കും.
തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ ഉറപ്പു നല്‍കി. തലശ്ശേരി മണ്ഡലത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് സ്പീക്കർ എ എൻ ഷംസീറും റെവന്യു വകുപ്പ് മന്ത്രി കെ രാജനും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.റവന്യൂ, കായിക വകുപ്പുമന്ത്രിമാർ പങ്കെടുത്ത് ജൂലൈ 11-ന് സ്പീക്കറുടെ ചേംബറില്‍ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റെവന്യു ഭൂമിയിലുള്ള വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക...
നാലമ്പല തീർത്ഥാടന പാക്കേജുമായി ടൂറിസം പ്രൊമോഷന്‍ കൗണ്‍സിൽ
തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ (കര്‍ക്കിടകം 1 മുതല്‍ 32 വരെ) നാലമ്പല തീര്‍ത്ഥാടന യാത്ര പാക്കേജ് ആരംഭിക്കുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ ക്രമത്തിലാണ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. രാവിലെ 5.30 ന് തൃശൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര യഥാക്രമത്തില്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിലും, മൂഴിക്കുളം ക്ഷേത്രത്തിലും, പായമ്മല്‍ ക്ഷേത്രത്തിലും, ദര്‍ശനം നടത്തി ഉച്ചയോടെ തൃപ്രയാറില്‍ തിരിച്ചെത്തുന്നു....
ഞാറ്റുവേല ചന്തയും കർഷകസഭയും
പൂതൃക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പൂതൃക്ക ഹരിത പച്ചക്കറി സമിതി ഹാൾ കോലഞ്ചേരിയിൽ നടന്ന ഞാറ്റു വേല ചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി വർഗീസ് നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യൂസ് കൂമണ്ണൂർ അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കുള്ളൻ തെങ്ങിൻ തൈകളുടെയും, ചെണ്ടുമല്ലി തൈകളുടേയും, കുരുമുളക് വള്ളികളുടേയും വിതരണോദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു.. കൃഷിഭവന്റെ മികച്ച ഇനം വിത്തുകളും,കർഷകരുടെ പരമ്പരാഗത വിത്തിനങ്ങളുടേയും,തൈകളുടേയും കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ,...
പി.ഐ.ബഷീറിന് ഡോക്ടറേറ്റ് ലഭിച്ചു
പെരുമ്പാവൂർ / തിരൂർതിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്കൽ പ്രിൻസിപ്പൽ പി.ഐ.ബഷീറിന് ഡോക്ടറേറ്റ് ലഭിച്ചു. കുന്നത്ത്നാട്ടിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നത്തിലൂടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബിടെക്, എംടെക് ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി, തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൽ അധ്യാപകനായി 25 വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച അദ്ദേഹം കഴിഞ്ഞ വർഷമാണ് പോളിടെക്നിക്കിന്റെ പ്രിൻസിപ്പൽ പദവിയിൽ നിയമിതനാകുന്നത്. ഇലക്ട്രോണിക് സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ “DEVELOPMENT OF A CUTTING-EDGE ALGORITHM FOR SEAMLESS...
കുഞ്ഞഹമ്മദ് മാഷിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി
സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന മങ്കട കുഞ്ഞഹമ്മദ് മാഷ് അന്തരിച്ചു. ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനും ഹെഡ് മാഷും പിന്നീട് AEO ആയും സേവനമനുഷ്ഠിച്ച് 1993 ൽ റിട്ടയർ ചെയ്ത ശേഷം യുക്തിവാദി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി പ്രവർത്തിക്കുകയും നാട്ടിലും സമൂഹത്തിലും ആദരണീയനായി ജീവിക്കുകയും ചെയ്ത മാഷ് ജീവിതത്തിൽ ഒരിക്കലും തന്റെ ആദർശത്തിൽ വെള്ളം ചേർക്കുകയോ മതവുമായി സന്ധി ചെയ്യുകയോ ഉണ്ടായില്ല. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ധ്യാപകനായിരിക്കെ ആ ജോലിയെ ഒരു...
LBS Centre – അപേക്ഷ ക്ഷണിച്ചു
എൽ. ബി. എസ്. സെന്‍ററിന്‍റെ പരപ്പനങ്ങാടി ഉപ കേന്ദ്രത്തിൽ ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പ്ലസ്ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), എസ്. എസ്. എൽ.സി യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0494 2411135, 9995334453.
ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തൃശൂര്‍ വരടിയത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2024 ജൂലായ് മാസത്തില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ് (യോഗ്യത എസ്എസ്എല്‍സി), ഡി സി എ (യോഗ്യത പ്ലസ് 2), പി ജി ഡി സി എ (യോഗ്യത ഡിഗ്രി) എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലായ് 10 നകം വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005022, 9496217535.
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (OBC) ബി.എസ്.സി നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് 2 വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ബി.എസ്.സി നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഐഇഎല്‍ടിഎസ്/ടോഫല്‍/ഒഇടി/NCLEX (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്രേജ് ടെസ്റ്റിംഗ് സിസ്റ്റം/ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്രേജ്/ഓക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്/നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷുല്‍ എക്‌സാമിനേഷന്‍) തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് (2024-25) പിന്നാക്ക വിഭാഗ വികസന വകുപ്പ് വിജ്ഞാപനം...
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴിൽ ഡാറ്റ എ൯ട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550 രൂപ മാത്രം) താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രിയും ഡിസിഎ (ഗവ അംഗീകൃത സർട്ടിഫിക്കറ്റ് ) അല്ലെങ്കിൽ ഡിസിഎ തത്തുല്യ കമ്പ്യൂട്ടർ യോഗ്യത. പ്രായപരിധി 18-42. ആറുമാസ കാലയളവിലേക്ക് (179 ദിവസം) ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ 15 ന് എറണാകുളം...