Author: Sreekumar (Sreekumar )

Post

വായനാപക്ഷാചരണം: ജില്ലാതല സമാപനം ഇന്ന്

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്നു വരുന്ന വായനാപക്ഷാചരണ പരിപാടികള്‍ ജൂലൈ 7ന് സമാപിക്കും. വാരാചണ സമാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.മലപ്പുറം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെയും സാക്ഷരതാ മിഷൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി...

Post
ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു

ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 31 ന് മുന്‍പ് ആരംഭിച്ചതും ഇപ്പോഴും തീര്‍പ്പാക്കാതെ അവശേഷിക്കുന്നതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഡിഡിഇ/ എഇഒ/ ഡിഇഒ ഓഫീസുകളില്‍ ജൂലൈ 15 വരെ നല്‍കാവുന്നതാണ്. നിയമനാംഗീകാരം, പെന്‍ഷന്‍, തസ്തിക നിര്‍ണ്ണയം, ശമ്പള നിര്‍ണ്ണയം, ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചാണ് പരാതികള്‍ പരിഗണിക്കുന്നത്. നിലവില്‍ കോടതികളുടെ പരിഗണനയിലുള്ള...

Post
കേരള മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11-ന്

കേരള മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11-ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11-ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ 10 മുതല്‍ നടക്കുന്ന സ്പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം എത്തേണ്ടതാണ്. പ്രായപരിധി 28 വയസ്സ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത....

Post
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് തീയതി നീട്ടി

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് തീയതി നീട്ടി

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടിചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍...

Post
ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

2024ലെ ട്രോളിംഗ്് നിരോധന കാലയളവിന് ശേഷം കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി 2025 ജൂണ്‍ 9 അര്‍ദ്ധരാത്രി വരെയുള്ള കാലയളവിലേക്ക് ഒരു യന്ത്രവല്‍കൃത ബോട്ട് വാടകയ്ക്കു നല്‍കുന്നതിന് താല്പര്യമുളള ബോട്ടുടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ `ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 3നകം വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനിലെ ഫിഷറീസ് അസി.ഡയറക്ടര്‍ക്ക് ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2502768

Post
രണ്ട് പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

രണ്ട് പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷിസ് ഇക്കോഹാച്ചറിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നതിന് രണ്ട് പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാകും നിയമനം. രാത്രിയും പകലും ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം. ഹാച്ചറിയുടെ സമീപ പ്രദേശത്ത് താമസിക്കുവാന്‍ താല്പര്യമുളളവരാകണം. പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ജൂലൈ 9 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം (മേഖല)...

Post
ഡോ. ജോൺ മത്തായി സെന്റർ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

ഡോ. ജോൺ മത്തായി സെന്റർ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

ഡോ. ജോൺ മത്തായി സെന്റർ ഇക്കണോമിക്സ് വിഭാഗത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ തറക്കല്ലിടൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക മികവിനുമായി സർക്കാർ ഇതുവരെ 6000 കോടി രൂപ വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. 7636 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. 41 കോടി രൂപയാണ് ചെലവ്. 30 പേർക്ക് ഇരിക്കാവുന്ന 14 ക്ലാസ് മുറികൾ, 64 പേരെ ഉൾക്കൊള്ളിക്കുന്ന നാലു...

Post
കുതിച്ച് സ്വർണ വില!

കുതിച്ച് സ്വർണ വില!

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന് 6,765 രൂപയുമായി ഉയർന്നു.കഴിഞ്ഞ 2 ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണ വില കുതിച്ചുയർന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് വിവരം.

Post
ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു.

ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർ‌മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. എന്നാൽ വില്ല് നിർമിക്കുന്നതിനോ വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടായിരിക്കില്ല. കടമ്പ് വൃക്ഷത്തിന്റെയും മഹാ​ഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ്...

Post
“Wassup” META ? – സോഷ്യൽ മീഡിയ തരംഗമായി AI META !

“Wassup” META ? – സോഷ്യൽ മീഡിയ തരംഗമായി AI META !

ചാക്യാർ പെരിന്തൽമണ്ണ നവ മാധ്യമങ്ങളിൽ ഇയ്യിടെ സജീവ സാനിധ്യമായ വാട്സ്ആപ്പിലെ META Al പലരും പരിചയപ്പെട്ടു കഴിഞ്ഞിരിക്കും. ഇംഗ്ലീഷിൽ കൊച്ചു വർത്തമാനം പറയുന്ന സുഹൃത്തായും സംശയ നിവാരണം നടത്താനുള്ള എളുപ്പ വഴിയായും Meta AI ചുരങ്ങിയ ദിവസത്തിനുള്ളിൽ മാറിക്കഴിഞ്ഞു. അതിവേഗത്തിൽ നെറ്റ് വർക്കിൽ ലഭ്യമായ ഏത് വിവരവും മറുപടിയായി ലഭിക്കുമെന്നതിനാൽ പലരും ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലെ ശാസ്ത്ര സാങ്കേതിക അറിവുകളും പൊതുവിജ്ഞാനവും മുതൽ എന്ത് വിഷയങ്ങളും ഈ തരത്തിൽ നിർമിത ബുദ്ധിയുടെ അതിവേഗ പ്രതികരണമായി സ്ക്രീനിൽ...