Author: Sreekumar (Sreekumar )

Post
ഓപ്പറേഷ൯ ബ്രേക്ക് ത്രൂ

ഓപ്പറേഷ൯ ബ്രേക്ക് ത്രൂ

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാ൯ നി൪ദേശം. ദേശീയപാതയിൽ പുരോഗമിക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാ൯ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് നി൪ദേശിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുടെ അവലോകന യോഗത്തിലാണ് നി൪ദേശം. ദേശീയപാതയിൽ ഇടപ്പള്ളി ഭാഗത്തെ കുഴികൾ ഉട൯ അടയ്ക്കാ൯ ദേശീയപാത അതോറിറ്റിക്ക് നി൪ദേശം നൽകി. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്തെ കെഎംആ൪എൽ യാ൪ഡിൽ പുതിയ കാന നി൪മ്മിക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കണം. കടവിൽ ലെയ്നിലെ പ്രവ൪ത്തനങ്ങളും പൂ൪ത്തിയാക്കണം. ഒബ്റോൺ മാളിനു...

Post
മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാകളക്ടര്‍

മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാകളക്ടര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാകളക്ടര്‍ വി.ആര്‍ വിനോദ്. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭകള്‍ക്ക് വേണ്ടി നടത്തിയ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ മാലിന്യസംസ്‌കരണപദ്ധതികളില്‍ നിന്ന് പിന്‍മാറുകയല്ല, മറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് കുറ്റമറ്റരീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. കുടിവെള്ളസ്രോതസ്സുകളിലെ മാലിന്യം സാംക്രമികരോഗങ്ങള്‍ക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതും മാലിന്യസംസ്‌കരണവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം മനസ്സിലാക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.ഡി.പി.ആര്‍.സി ഹാളില്‍...

Post
വൈജ്ഞാനികം നൈപുണ്യ വികസന പരിശീലനം

വൈജ്ഞാനികം നൈപുണ്യ വികസന പരിശീലനം

കൊടക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ‘വൈജ്ഞാനികം @ 2023-24’ മൂന്ന് മാസത്തെ നൈപുണ്യ വികസന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷനായി. ഫെബ്രുവരി 19 മുതല്‍ മെയ് 18 വരെ ഖാദി കമ്മീഷന്‍ നടപ്പാക്കിയ ജി.എസ്.സി- ടാലി പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, ഇന്‍ഡസ്ട്രിയല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ വി.എ...

Post
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പ്രൊഡക്ഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരീക്ഷ/ കൂടിക്കാഴ്ച ജൂലൈ 12ന് നടത്തും. വിശദവിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും. ഫോൺ: 0487 2334144.

Post
ദ്രവമാലിന്യ സംസ്കരണത്തിലും മുന്നേറാൻ തൃശൂരിലെ നഗരസഭകൾ

ദ്രവമാലിന്യ സംസ്കരണത്തിലും മുന്നേറാൻ തൃശൂരിലെ നഗരസഭകൾ

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള നഗരസഭ ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന ശില്പശാല തൃശൂർ കിലയിൽ സമാപിച്ചു. ഖരമാലിന്യ സംസ്കരണ രംഗത്ത് വിവിധ മാതൃകകൾ സംസ്ഥാനത്ത് അവതരിപ്പിച്ച തൃശൂരിലെ നഗരസഭകൾ ദ്രവമാലിന്യ രംഗത്തും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശില്പശാലയിൽ ചർച്ച നടത്തി. രണ്ടാം ദിനത്തിൽ ഹരിതമിത്രം പദ്ധതിയെ കുറിച്ച് അസി. ഡയറക്ടർ ആൻസൺ ജോസഫ്, 2024-25 വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌, വിവിധ ഫണ്ടുകളെ കുറിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ...

Post
താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്

താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്

താനൂർ കസ്റ്റഡി കൊലപാതകത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകൾ ശരിവെച്ചിരിക്കുകയാണ് എയിംസ് വിദഗ്ദ്ധ സംഘം. കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും മർദനം മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. ഈ...

Post
“ഹരികൃഷ്ണൻ ചികിത്സ സഹായം ” കാരുണ്യ ബസ്സ് യാത്രയിൽ സമാഹരിച്ചത് 206321 രൂപ .

“ഹരികൃഷ്ണൻ ചികിത്സ സഹായം ” കാരുണ്യ ബസ്സ് യാത്രയിൽ സമാഹരിച്ചത് 206321 രൂപ .

രവിമേലൂർ അപൂർവ്വ രോഗത്തിന്റെ പിടിയിൽ അമർന്ന് കൈകാലുകളുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട പട്ടിക്കാട് വാടക വീട്ടിൽ താമസിക്കുന്ന വെളുത്തേടത്ത് ഹരികൃഷ്ണന് ചികിത്സ സഹായത്തിനായി കാരുണ്യ ബസ്സ് സർവ്വീസ് നടത്തി.ഹരികൃഷ്ണന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നീണ്ടു നിൽക്കുന്ന ചികിത്സ വേണം അതിന് വൻ തുക ആവശ്യമാണ് മാസങ്ങൾ നീളുന്ന ചികിത്സക്ക് പണം കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ബസ്സുടമകളുടെയും, തൊഴിലാളികളുടെയും സഹകരണത്തോടെ കാരുണ്യയാത്ര നടത്തിയത്. പീച്ചിഡാം വെള്ളക്കാരി, മാരാക്കൽ,...

Post
കോവിലകം റോഡ് തകർച്ച ,പുനർ നിർമാണത്തിനായി ഹാർബർ ഫണ്ട് വകയിരുത്തണം

കോവിലകം റോഡ് തകർച്ച ,പുനർ നിർമാണത്തിനായി ഹാർബർ ഫണ്ട് വകയിരുത്തണം

കോവിലകം റോഡ് തകർച്ച ,പുനർ നിർമാണത്തിനായി ഹാർബർ ഫണ്ട് വകയിരുത്തണംപരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് തകർച്ചക്ക് പൂർണ പരിഹാരം കണ്ടെത്താനായി റോഡ് പുനർ നിർമാണത്തിനായി ഹാർബർ ഫണ്ടിൽ ഉൾപ്പെടുത്തണമെന്ന് നെടുവ കോവിലകം റോഡ് ജനകീയ സമിതി ആവശ്യപ്പെട്ടു .കോവിലകം റോഡ് തകർച്ചക്കു പരിഹാരം കണ്ടെത്തുന്നതിനായി നെടുവയിൽ ചേർന്ന ജനകീയ സമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത് .ചെട്ടിപ്പടി ചേളാരി റോഡിൽ ആനപ്പടിയിൽ റയിൽവേ ഗേറ്റിനു കിഴക്കു വശത്തു നിന്നും തുടങ്ങി ഉദ്ദേശം രണ്ടര കിലോമീറ്ററോളം ദൂരമുള്ള ആനപ്പടി ഭഗവതിക്കാവ്...

Post
മാഗസിന്‍ പ്രിന്റിങ്

മാഗസിന്‍ പ്രിന്റിങ്

തൃശൂര്‍ പി. അച്യുതമേനോന്‍ ഗവ. കോളജിലെ മാഗസിന്‍ പ്രിന്റ് ചെയ്ത് നല്‍കാന്‍ താല്‍പര്യമുള്ള പ്രിന്റിങ് പ്രസ്/ സമാന സ്വഭാവമുള്ള ജി.എസ്.ടി നമ്പറുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 20ന് ഉച്ചയ്ക്ക് 12 നകം കോളജ് ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക.

Post
താത്‌കാലിക ഒഴിവ്

താത്‌കാലിക ഒഴിവ്

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ താത്കാലിക അധ്യാപകരെ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി / ത്രിവത്സര ഡിപ്ലോമയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചിനകം foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04933 295733, 9645078880.