ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.സംഭവത്തിൽ വിശദീകരണവുമായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രംഗത്ത് വന്നു. വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യ പ്രശ്നത്തിന് കാരണമെന്ന്...
FlashNews:
പ്ലാന്റേഷൻ കോർപ്പറേഷൻ ടാപ്പിങ്ങിന് കൊടുത്ത മരങ്ങളുടെ പാലിൽ ബാക്ടീരിയ.
നിര്യാതനായി
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
Author: Sreekumar (Sreekumar )
ടെക്സ്റ്റൈൽസ് തൊഴിലാളികൾ പൊതുമേഖല അവകാശ ദിനം ആചരിച്ചു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിൽ എസ്.ടി.യു തൊഴിലാളികൾ പൊതുമേഖലാ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവകാശ ദിനം ആചരിച്ചു. തൊഴിലാളികൾക്ക് കഴിഞ്ഞ 10 മാസത്തെ ലേ – ഒഫ് വേദനം പോലും നൽകാൻ പോലും സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികൾക്ക് പ്രോവിഡൻ്റ് ഫണ്ട് ഇനത്തിലും, ഗ്രാറ്റിവിറ്റി ഇനത്തിലും, ഇ എസ് ഐ തുടങ്ങിയവയിൽ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് ബാധ്യതയാക്കി നിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളും മാനേജ്മെൻ്റും സംയുക്തമായി ഒരു സമഗ്ര പാക്കേജ് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ...
LBS Centre – കമ്പ്യൂട്ടർ കോഴ്സ്
ചാലക്കുടി എൽ.ബി.എസ് സെന്ററിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ (എസ്), ഡി.സി.എ കോഴ്സുകളിലേക്ക് യഥാക്രമം ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇ – ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും http://lbscentre.kerala.gov.in,http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ: 8590894866.
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം
കേരളാ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യമായി നടത്തുന്ന പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 45 നും മദ്ധ്യേ. ഗവ. അംഗീകൃത സര്‍ട്ടിഫിക്കേഷനോട് കൂടിയ കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി https://bit.ly/asappmkvy എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. വിലാസം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിന് സമീപം, തൃശ്ശൂര്‍. ഫോണ്‍: 8590118698, 9495999675.
‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്
വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്.നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .APK ഫയൽ ഉണ്ടായിരിക്കും. ഈ .APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ OTP സ്വയം ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക്...
മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ് എ പത്മനാഭൻ അന്തരിച്ചു. വാർദ്ധക്യാവശതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂരിൽ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. 1931ൽ പുവാലി മൂത്തേടത്ത് നാരായണൻ നായരുടെയും അപ്പാട്ട് ഭാർഗവിയമ്മയുടെ മകനായാണ് എ പത്മനാഭന്റെ ജനനം.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുള്ളൂർക്കര ഉൾപ്പെട്ടിരുന്ന പഴയ വരവൂർ പഞ്ചായത്തംഗം, ഇരുനിലംകോട് ഗ്രാമീണ സഹകരണ...
വാക് ഇന്‍ ഇന്റര്‍വ്യൂ റദ്ദാക്കി
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴില്‍ ജൂലൈ 15 ന് (തിങ്കള്‍) നടത്താനിരുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ വാക് ഇന്‍ ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846033001.
റോഡ് നവീകരണത്തിന് തുക അനുവദിച്ചു
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മമ്പാട് ഗ്രാമപഞ്ചായത്തിലെ വട്ടപ്പൊയില്‍ കട്ടപ്പാറ തുനിക്കനകം റോഡ് നവീകരണത്തിന് പത്ത് ലക്ഷം രൂപയും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ചോയക്കാട് ആലക്കപറമ്പ് പുഞ്ചിരി റോഡ് നവീകരണത്തിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു.
ചെല്ലാനം: തോട് കൈയേറ്റം ഒഴിപ്പിക്കാ൯ ക൪ശന നടപടി
കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടസപ്പെടുത്തും വിധമുള്ള തോടുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാ൯ ക൪ശന നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് നി൪ദേശം നൽകി. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാ൪ഡിലെ പരാത്തൽ തോട് , ഒ൯പതാം വാ൪ഡിലെ സെന്റ് മേരിസ് സ്കൂളിന് വടക്കോട്ട് ഉള്ള ഭാഗത്തേക്കുള്ള തോട്ടിലെ കൈയേറ്റങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുക. കടൽ കയറുന്ന സാഹചര്യത്തിൽ വെള്ളം ഒഴുകിപ്പോകുന്നത് തോട്ടിലെ കൈയേറ്റങ്ങൾ തടയുന്ന സ്ഥിതിയാണുള്ളത്. തോട്ടിലെ ഒഴുക്ക് സുഗമമാക്കി ഇതിന് പരിഹാരം കണ്ടെത്തുകയാണ് തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കുക...