Author: Sreekumar (Sreekumar )

Post
ഇന്ത്യന്‍-2: പ്രതീക്ഷ പങ്കു വച്ച് ഷങ്കർ

ഇന്ത്യന്‍-2: പ്രതീക്ഷ പങ്കു വച്ച് ഷങ്കർ

“നിങ്ങളുടെ പ്രതീക്ഷയും ഞങ്ങളുടെ ആഗ്രഹവും കണ്ടുമുട്ടുന്ന സ്ഥലമായിരിക്കും ഇന്ത്യന്‍-2 സ്ക്രീന്‍” - കമല്‍ ഹാസ്സന്‍

എസ്.ഷങ്കർ സംവിധാനം ചെയ്ത് ജൂലൈ 12-ന് പുറത്തിറങ്ങാന്‍ പോകുന്ന തമിഴ് വിജിലന്റെ ചലച്ചിത്രമാണ് ഇന്ത്യന്‍ 2. 1996 – ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചലച്ചിത്രത്തിന്റെ തുടര്‍ച്ചയായ ഈ ചിത്രം, ലൈക്ക പ്രൊഡക്ഷൻസിനു കീഴിൽ അല്ലിരാജ സുബാഷ്കരൻ ആണ് നിർമ്മിക്കുന്നത്.

Post
റിസോഴ്സ് അധ്യാപക നിയമനം: വാക് ഇൻ ഇന്റവ്യൂ

റിസോഴ്സ് അധ്യാപക നിയമനം: വാക് ഇൻ ഇന്റവ്യൂ

ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്ക് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 12 നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ‌് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവര്‍ക്കും മുൻഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734888.

Post
ക്വാറി കുളത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

ക്വാറി കുളത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

കീഴുപറമ്പ് കുനിയില് വാലില്ലാപുഴ പട്ടോത്ത് ചാലിൽ ഉപയോഗമില്ലാത്ത പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. മൂന്നു കുട്ടികളാണ് അപകടത്തിൽപെട്ടത്. ഒരാളെ ചികിത്സയിലുള്ള ആര്യയുടെ അച്ഛൻ്റെ സഹോദരി ബിന്ദു രക്ഷിച്ചു. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികൾ മുങ്ങിപ്പോയിരുന്നു. മൂന്നു പേർക്കും കാര്യമായി നീന്തൽ അറിയില്ലായിരുന്നു.അയൽവാസി ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യ (16) ഗുരുതരാവസ്തയിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നീന്തി കുളിക്കുന്നതിനടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. കൂടെയുള്ളവർ ശബ്ദം ഉണ്ടാക്കി ആളെകൂട്ടി ഇരുവരെയും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും...

Post
ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 20 വരെ അപേക്ഷിക്കാം. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

Post
“സദ്ഗമയ”ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി ഏറ്റെടുക്കൽ!

“സദ്ഗമയ”ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി ഏറ്റെടുക്കൽ!

സാമൂഹ്യ പ്രത്യാഘാത പഠനം ആരംഭിച്ചു ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്ന് പി.രാജീവ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ എറണാകുളത്തെ വീട് ‘സദ്ഗമയ’ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള സാമൂഹ്യപ്രത്യാഘാത (സോഷ്യല്‍ ഇംപാക്ട്) പഠനത്തിന് തുടക്കമായി. രാജഗിരി കോളജ് ഓഫ് സയന്‍സിലെ രാജഗിരി ഔട്ട്‌റീച്ചിൻ്റെ നേതൃത്വത്തലാണ് നടപടികൾ ആരംഭിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പബ്ലിക് ഹിയറിംഗ് നടത്തും. അതിന്‌ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർ...

Post
മാലിന്യ മുക്തം നവകേരളം; നഗരസഭകൾക്കായി ശിൽപ്പശാല

മാലിന്യ മുക്തം നവകേരളം; നഗരസഭകൾക്കായി ശിൽപ്പശാല

മാലിന്യ മുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായി നടന്ന സംസ്ഥാനതല ശില്പശാലയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലെ നഗരസഭ ചുമതലക്കാർക്കുള്ള ജില്ലാതല ശില്പശാലയ്ക്ക് തുടക്കം. തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ച ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എ൯.എസ്.കെ. ഉമേഷ് നിർവഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ചും ജനപ്രതിനിധികളുടെ ഇടപെടലുകൾ ശക്തമാക്കുന്നത് സംബന്ധിച്ചും അദ്ദഹം വിശദീകരിച്ചു. വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്...

Post
പെയര്‍ ട്രോളിങ്: യാനങ്ങള്‍ പിടിച്ചെടുത്തു!

പെയര്‍ ട്രോളിങ്: യാനങ്ങള്‍ പിടിച്ചെടുത്തു!

അശാസ്ത്രീയവും നിയമ വിരുദ്ധവുമായ പെയര്‍ ട്രോളിങ്: യാനങ്ങള്‍ പിടിച്ചെടുത്തു കാര തട്ടുംകടവില്‍ കടലില്‍ മത്സ്യസമ്പത്തിനു വിനാശം വിതയ്ക്കുന്ന പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്) നടത്തിയ മത്സ്യ ബന്ധന യാനങ്ങള്‍ പിടിച്ചെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് – കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം. നിരോധിച്ച ഡബിള്‍നെറ്റ് വല (പോത്തന്‍ വലകള്‍) ഉപയോഗിച്ചു 2 വള്ളങ്ങള്‍ ചേര്‍ന്നു നടത്തുന്ന മീന്‍പിടിത്ത രീതിയാണ് പെയര്‍ ട്രോളിങ് (ഡബിള്‍ നെറ്റ്). ഇതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവയ്ക്കും. കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം...

Post
ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലിൽ കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക!

ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലിൽ കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക!

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ മത്സ്യ തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലില്‍ കെട്ടിട സൗകര്യവും സ്ഥലവും ഉണ്ടായിട്ടും നാളിതുവരെ അവിടെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക അല്ലെങ്കില്‍ കോസ്റ്റല്‍ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ട് ചർച്ച ചെയ്യുകയും നിവേദനം നൽകുകകയു ചെയ്തു. മുൻപ് തീര സദസ്സിൽ വെച്ച് സർവ്വ കക്ഷി നിവേദനമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. തീരദേശ മേഖലയിലെ വിഷയം...

Post
അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രവേശനം

അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രവേശനം

പട്ടാമ്പി ശ്രീ. നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ കോഴ്‌സുകളില്‍ അഞ്ചാം സെമസ്റ്ററിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (സീനിയര്‍ ക്ലാസ് അഡ്മിഷന്‍) അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 12 ന് (വെള്ളിയാഴ്ച്ച) രാവിലെ 10 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബി.എസ്.സി സുവോളജി: ഓപ്പണ്‍ – 3, മുസ്ലീം – 1, ബി.എസ്.സി കെമിസ്ട്രി: ഓപ്പണ്‍ – 2, ഒബിഎച്ച് – 1, ഇ.ഡബ്യു.എസ് – 1, ബി.എസ്.സി ബോട്ടണി: ഇ.ഡബ്യു.എസ് –...

Post
ദേശീയ മത്സ്യ കർഷക ദിനം; മത്സ്യ കർഷകരെ ആദരിച്ചു

ദേശീയ മത്സ്യ കർഷക ദിനം; മത്സ്യ കർഷകരെ ആദരിച്ചു

ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മികച്ച നാലു മത്സ്യകർഷകരെയാണ് ആദരിച്ചത്. ‌വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ്...