Author: Sreekumar (Sreekumar )

Post
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മരണാനന്തര ധനസഹായം നൽകി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മരണാനന്തര ധനസഹായം നൽകി

രവിമേലൂർ ചാലക്കുടി – മേലൂർ,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മരണമടഞ്ഞ ലൈറ്റ് ഗുഡ്സ് വാഹന തൊഴിലാളിയായ ശ്രീ ദയാനന്ദന്റെ (കടുക്കാപ്പിള്ളി ഹൌസ്, കുന്നപ്പിള്ളി ചാലക്കുടി ) ഭാര്യയായ ശ്രീമതി നിമ്മിക്ക് മരണന്തരധനസഹായം, ശവസംസ്കാരചടങ്ങുകൾക്കുള്ള ധനസഹായം, റീഫണ്ട് എന്നിവ ബോർഡ്‌ ഡയറക്ടർ ശ്രീ കെ ജെ സ്റ്റാലിൻ വിതരണം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം ശ്രീ ജി രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ക്ഷേമനിധി ഓഫീസ് ജൂനിയർ സൂപ്രണ്ട് ശ്രീ രഘു എൻ മേനോൻ...

Post
അസാപ്പ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

അസാപ്പ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ ന്യൂമീഡിയ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടെ പഠിക്കുവാന്‍ അവസരം. വിവിധ കോഴ്‌സുകളിലായി 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലാണ് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ അവസരം. അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന ഈ കോഴ്‌സുകളില്‍ അതാത് മേഖലകളിലുള്ള...

Post
റാങ്ക് പട്ടിക റദ്ദാക്കി

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയിൽ എക്‍സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ഒന്നാം എന്‍.സി.എ വിജ്ഞാപനം- ഒ.ബി.സി; കാറ്റഗറി നം.120/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 19 ന് നിലവില്‍ വന്ന റാങ്ക് പട്ടിക (നമ്പർ 446/2023/ഡി.ഒ.എം) മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ 2024 ഫെബ്രുവരി 21 പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു

Post
അംഗത്വം പുനഃസ്ഥാപിക്കാം

അംഗത്വം പുനഃസ്ഥാപിക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള, 2022 മാർച്ച് മാസം മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങൾക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. 2024 ജൂലൈ 10 മുതൽ 2024 ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ അംഗത്വ പാസ്സ്ബുക്ക്, റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട്...

Post
സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ജൂലൈ 13 ന് നിലമ്പൂര്‍ മുനിസിപ്പാലിറ്റി ആസാദ് ഗ്രൗണ്ട്, ജൂലൈ 21 ന് ജി.എച്ച്.എസ്.എസ്.എടപ്പാള്‍ സ്‌കൂള്‍ ഗ്രൗണ്ട്, ജൂലൈ 28 ന് ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച് സെലക്‍ഷന്‍ നടത്തും. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്‍ഷനില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം...

Post
താത്‌കാലിക ഒഴിവ്

താത്‌കാലിക ഒഴിവ്

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ്റ് ഡിഗ്രി /ഡിപ്ലോമയുംപ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880. ഇ.മെയില്‍: foodcraftpmna@gmail.com.

Post
ത്രിദിന പരിശീലനത്തിന് തുടക്കം

ത്രിദിന പരിശീലനത്തിന് തുടക്കം

സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി ട്രെയിനര്‍മാര്‍ക്കും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം ‘പര്യാപ്ത- 2024 ’ന് തുടക്കമായി. പരിശീലനം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി 150 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. എസ്.എസ്.കെ. പ്രവര്‍ത്തകരുടെ അക്കാദമിക വൈദഗ്ധ്യവും പ്രയോഗ നൈപുണിയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് പരിശീലനം നടത്തുന്നത്. മലപ്പുറം പി.എം.ആര്‍. ഗ്രാന്റ്‌ ഡെയ്‌സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ബി.പി.സി പി.മുഹമ്മദാലി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ...

Post
നിരൂപണസാഹിത്യ ശില്‍പശാല: തീയതി നീട്ടി

നിരൂപണസാഹിത്യ ശില്‍പശാല: തീയതി നീട്ടി

പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റില്‍ പാലക്കാട് സംഘടിപ്പിക്കുന്ന ത്രിദിന നിരൂപണസാഹിത്യ ശില്‍പശാലയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 വരെ നീട്ടി. 40 വയസ്സിനു താഴെയുള്ള 30 പേര്‍ക്കാണ് അവസരം. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍- 680020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന ഇ-മെയിലിലോ...

Post
പി. ആർ. ഡി പ്രിസം പാനൽ:അപേക്ഷ ക്ഷണിച്ചു

പി. ആർ. ഡി പ്രിസം പാനൽ:അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക്...