ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശാനുസരണം മുടിക്കോട്, വാണിയംപാറ, താണിപ്പാടം എന്നിവിടങ്ങളിൽ ദേശീയപാത അതോറിറ്റി, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതരത്തിൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചുവിടുന്നതിനും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് പോലീസിനെ സഹായിക്കുന്നതിനും കരാർ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ ജോലിക്കാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിർദ്ദേശം...
FlashNews:
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള ദേശീയ ബാലാവകാശ കമ്മിഷൻ നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം – ഇ.ടി മുഹമ്മദ് ബഷീർ എംപി
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
Author: Sreekumar (Sreekumar )
എച്ച് എം ടി ജംക്ഷനിലെ ഗതാഗത പരിഷ്ക്കാരം
ഗതാഗത പരിഷ്ക്കാരം ഓഗസ്റ്റ് 4 മുതൽ: മന്ത്രി പി. രാജീവ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കളമശേരി എച്ച് എം ടി ജംക്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കാരം ഓഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജംക്ഷ൯ സന്ദ൪ശിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്, പോലീസ്, മോട്ടോ൪ വാഹന വകുപ്പ്, ദേശീയ പാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ച൪ച്ച നടത്തി. എച്ച് എം ടി ജംക്ഷ൯ ഒരു റൗണ്ടാക്കി മാറ്റാ൯ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്....
പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.
ഹമീദ് പരപ്പനങ്ങാടി ‘പരപ്പനങ്ങാടി :മുഹമ്മദ് ഷഹീറിൻ്റെ മിന്നും പ്രകടനത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്യിയ കപ്പ് 2024 ൽ ഇന്ത്യ ചാമ്പ്യന്മാരായി . സ്വീഡനിൽ വെച്ച് നടന്ന മത്സരത്തിലെ ടോപ് സ്കോററായി 2 ഗോൾ നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച്ചവെച്ചത്. 4-2 ന് ഡെന്മാർക്കിനെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നാണ് ഗോത്യിയ കപ്പ്. ഇന്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ...
നീലക്കായലിന്റെ ഓളപ്പരപ്പിൽ ഹരം പകരാൻ നീലു.
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.പേരിനുള്ള...
എടക്കഴിയൂർ മത്സ്യഗ്രാമം; ഭൂമി ആവശ്യമുണ്ട്
ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എടക്കഴിയൂർ മത്സ്യഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ‘തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സംയോജിത ആധുനികവൽക്കരണം- എടക്കഴിയൂർ’ പദ്ധതിയുടെ ഭാഗമായി പുനരധിവാസ- ബോധവൽക്കരണ കേന്ദ്രം സ്ഥാപിക്കുന്നതിന് 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി ആവശ്യമുണ്ട്. എടക്കഴിയൂർ വില്ലേജ് പരിധിയിൽ 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി വിൽക്കാൻ താൽപര്യമുള്ള ഭൂ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം....
സൈക്കോളജി അപ്രന്റീസ്
തൃത്താല ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ജൂലൈ 24ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവ സഹിതം കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270353.
ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ: അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ നീട്ടി
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. K MAT പരീക്ഷയുടെ റിസൾട്ട് വരാൻ വൈകിയ സാഹചര്യത്തിൽ ആണ് അപേക്ഷ തീയതി നീട്ടിയത്. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനമാണിത്. അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ പുതുതലമുറയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന് പരിശീലിപ്പിക്കാനുള്ള ശ്രമമാണിത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി...
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പയിൻ
രവി മേലൂർ ചാലക്കുടി,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ചാലക്കുടി പ്രൈവറ്റ് സ്റ്റാൻഡിന്റെ ഉള്ളിൽ നടന്ന വാഹനങ്ങളുടെ ക്ഷേമനിധി കുടിശ്ശിക നിവാരണവും, ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണത്തിന്റെ അപേക്ഷ വിതരണവും ഫോറം സ്വീകരണവും ബോർഡ് ഉദ്യോഗസ്ഥരായ വൈശാഖ് കെ എ. സിനു ബാബു...
ഓപ്പറേഷന്‍ ലൈഫ്: 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നോട്ടീസ് നല്‍കി
മഴക്കാലത്തോടനുബന്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍, ഭക്ഷ്യവിഷബാധ എന്നിവ തടയുക, ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി 247 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 11 സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 65 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്‍കി. പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി 65 സാമ്പിളുകള്‍ ശേഖരിച്ചു. ശക്തന്‍ സ്റ്റാന്റിലെ നൈസ് റസ്റ്റോറന്റ്, ശക്തന്‍ സ്റ്റാന്റിന് പരിസരത്ത്...
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങിന് ധനസഹായം
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ, ബിപ്ലസ് നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്‌വണ്ണിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം നല്‍കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതമുള്ള...