Author: Sreekumar (Sreekumar )

Post
വീഡിയോ എഡിറ്റിംഗ്കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2-ന്

വീഡിയോ എഡിറ്റിംഗ്കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2-ന്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ ഓഗസ്റ്റ് -2-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275 തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275,

Post
സൈക്കോളജി അപ്രന്റീസ് നിയമനം

സൈക്കോളജി അപ്രന്റീസ് നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, കാട്ടിലങ്ങാടി ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്.സി റഗുലര്‍). ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ...

Post
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

മലപ്പുറം ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജർ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ, മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്, സിവിൽ എഞ്ചിനീയർ (ഡിപ്ലോമ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, ഓവർസീയിങ് ലേബർ, സൈറ്റ് മെഷറർ, ടെലികാളർ, ബ്രാഞ്ച് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ, ടീം ലീഡർ, ആയുർവേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, കസ്റ്റമർകെയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 31 ന് രാവിലെ 10...

Post
കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 നകം സമര്‍പ്പിക്കണം.മുന്‍ വര്‍ഷങ്ങളില്‍ ധന സഹായം ലഭിച്ച കാവുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷാ...

Post
ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പാലക്കാട്- പൊന്നാനി റോഡില്‍ ശുകപുരത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് മൂന്നു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തു നിന്നും പട്ടാമ്പി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നടുവട്ടം- നെല്ലിശ്ശേരി റോഡ്- കുറ്റിപ്പാല വഴി തിരിഞ്ഞു പോവണം.

Post
ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:പടിക്കല്‍ ടൗണ്‍ മു സ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മ രണ സംഗമം ജില്ലാ മുസ്ലിം ലീഗ് ഉ പാധ്യക്ഷന്‍ എം.എ ഖാദര്‍ സാഹി ബ് ഉദ്ഘാടനം ചെയ്തു.മത, സാ മൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കുഞ്ഞാപ്പുമാസ്റ്ററുടെ സേവനം വിലമതിക്കാനാകത്തതാണെന്നും അദ്ധേഹത്തിന്റെ വേര്‍പാട് നാടിന് വലിയ നഷ്ടമെന്നും അദ്ധേഹം പറഞ്ഞു. ടൗണ്‍ മുസ്ലിം ലീഗ് വൈ സ് പ്രസിഡന്റ് ചക്കാല അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു....

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കൊട്ടേക്കാട് മുണ്ടൂര്‍ റോഡില്‍ ചെമ്പിശ്ശേരി റെയില്‍വേ പാലത്തിനുശേഷം പാമ്പൂര്‍ മുതല്‍ മുണ്ടൂര്‍ ജംഗ്ഷന്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Post
കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക്ജില്ലാ കോടതിയിൽ തുടക്കം

കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക്ജില്ലാ കോടതിയിൽ തുടക്കം

ദീർഘ കാലമായുള്ള കേസുകൾ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളിൽ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു.ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ...

Post
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യല്‍; ജില്ലാതല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കം ചെയ്യല്‍; ജില്ലാതല മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങുകള്‍ എന്നിവ നീക്കം ചെയ്യല്‍ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നു. ജൂലൈ 25 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ തദ്ദേശസ്ഥാപനതല സമിതിയുടെ നേതൃത്വത്തില്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ടിട്ടുളള എല്ലാ ബോര്‍ഡുകളും, ബാനറുകളും നീക്കം ചെയ്യുന്നതിന് ‘സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. തദ്ദേശസ്ഥാപനതലത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവില്‍തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി, തദ്ദേശസ്ഥാപന പരിധിയിലെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍,...

Post
ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍...