Home » Articles » Page 92

Archives: Articles

Article
മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി: ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി: ഗവര്‍ണര്‍

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കടത്ത് സംബന്ധിച്ച്  മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്,...

Article
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് പഖ്യാപിച്ചു. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദവും ശ്രീലങ്കക്ക്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകും. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 3-4 ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുമുണ്ട്....

Article
ഭാഗ്യവാനെ കണ്ടെത്തി;  കര്‍ണാടക സ്വദേശി അൽത്താഫിന് 25 കോടി

ഭാഗ്യവാനെ കണ്ടെത്തി;  കര്‍ണാടക സ്വദേശി അൽത്താഫിന് 25 കോടി

കല്‍പ്പറ്റ: ഇത്തവണയും കേരളം കടന്നു ഭാഗ്യം അയൽ സംസ്ഥാനത്തേക്. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് തിരുവോണം ബംപറിലെ 25 കോടി ഒന്നാം സമ്മാനം ലഭിച്ചത്.കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന അൽത്താഫ് വയനാട്ടിൽ ബന്ധുവീട്ടിലെത്തിയ സമയത്താണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു  അല്‍ത്താഫിന്റെ  ആദ്യ പ്രതികരണം.  സ്വന്തമായി ഒരു വീടുവയക്കണമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്....

Article
നാളെ സംസ്ഥാനത്ത് പൊതു അവധി

നാളെ സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ നേരത്തേ തീരുമാനമെടുത്തത്.സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന്...

Article
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ:  പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനുമായ രത്തൻ ടാറ്റ ബുധനാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. പത്മവിഭൂഷൺ ജേതാവായ അദ്ദേഹം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രത്തൻ ടാറ്റയുടെ വേർപാടിൽ താൻ അങ്ങേയറ്റം വേദനിക്കുന്നുവെന്നും ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...

Article
നവകേരള സദസുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

നവകേരള സദസുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്.നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെസ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.   നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്...

Article
മുഖമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നു; ഗവര്‍ണറുടെ കത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുഖമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നു; ഗവര്‍ണറുടെ കത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നു.കത്തുകളും മറുപടിക്കത്തുകളുമായിയാണ് ഇരുവരും കൊമ്പുകോർക്കുന്നത്. ഇന്നലെ ഗവര്‍ണര്‍ അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. തനിക്കെന്തെങ്കിലും മറച്ചുവെക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തെപ്പറ്റിയും ഗവര്‍ണര്‍ സൂചിപ്പിച്ചു. തനിക്കെന്തോ മറക്കാനുണ്ടെന്ന പരാമര്‍ശം...

Article
കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ല: കെ.ബി ഗണേഷ് കുമാര്‍

കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ല: കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ. ബോധവല്‍ക്കണം നടത്തണമെന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചത്. നിലവില്‍ ചൈല്‍ഡ് സീറ്റ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഉത്തരവ് ഇറങ്ങിയത് സ്ഥലത്തില്ലാത്തപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ഫൈന്‍ അടിക്കുമെന്ന് പറഞ്ഞുവെന്ന് കേള്‍ക്കുന്നു. അതൊന്നും നടക്കില്ല. കുഞ്ഞുങ്ങളെ പരമാവധി കാറിന്റെ മുന്‍വശങ്ങളില്‍...

Article
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയിലേക്ക്.

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത്...

Article
കേരളത്തിൽ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്‌ടോബർ 14 വരെ കേരളത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ ഉരുൾപൊട്ടൽ,ഉരുൾപൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഐഎംഡി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട...