Home » Articles » Page 90

Archives: Articles

Article
പശുവിൻ്റെ മുതുകിൽ തടവുന്നതും തൊഴുത്തിൽ ഉറങ്ങുന്നതും ക്യാൻസർ മാറ്റും: സഞ്ജയ് സിംഗ് ഗാംഗ്‌വാർ

പശുവിൻ്റെ മുതുകിൽ തടവുന്നതും തൊഴുത്തിൽ ഉറങ്ങുന്നതും ക്യാൻസർ മാറ്റും: സഞ്ജയ് സിംഗ് ഗാംഗ്‌വാർ

ലക്നൗ: പശുവിൻ്റെ മുതുകിൽ തടവുന്നതും പശുത്തൊഴുത്തിൽ ഉറങ്ങുന്നതും വൃത്തിയാക്കുന്നതും ക്യാൻസറും ഉയർന്ന രക്തസമ്മർദ്ദവും മാറ്റുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. യുപിയിലെ പിലിഭിത്തിൽ ഗോശാല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവാഹവാർഷികങ്ങൾ ഗോശാലകളിൽ ആഘോഷിക്കണമെന്നും മുസ്ലീങ്ങളും ഈദ് ദിനത്തിൽ ഗോശാലകൾ സന്ദർശിക്കണമെന്നും ഈദിന് പശുവിൻ പാലിൽ മധുരപലഹാരം ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. “രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ അടിച്ച് സേവിക്കണം. ഒരാൾ 20 മില്ലിഗ്രാം...

Article
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധന നടത്തിയതിനെ തുടർന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിർണായക തെളിവായി കണക്കാക്കപ്പെടുന്നു....

Article
കേരളത്തിൽ മദ്രസകൾ ഇല്ലെന്ന വാദം കള്ളം:  ദേശീയ ബാലാവകാശ കമ്മീഷൻ

കേരളത്തിൽ മദ്രസകൾ ഇല്ലെന്ന വാദം കള്ളം:  ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: കേരളത്തിൽ മദ്രസകൾ ഇല്ലെന്നും ധനസഹായം നൽകുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം കള്ളമാണെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ പ്രതികരിച്ചു. കേരള സർക്കാർ മദ്രസ ക്ഷേമ നിധിയിലേക്ക് പണം നൽകുന്നുണ്ടെന്നും അദ്ദേഹം. 23000ലധികം മദ്രസ അധ്യാപകർ കേരളത്തിൽ ഉണ്ട്. കേരള സർക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മദ്രസകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനത്തിലെത്തിയത്. മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും...

Article
വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നടക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല.ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത്...

Article
പൊലീസും മാധ്യമങ്ങളും പിന്തുടരുന്നു;  സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

പൊലീസും മാധ്യമങ്ങളും പിന്തുടരുന്നു;  സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

കൊച്ചി: മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരായ നടന്‍ സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നും തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നു. പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് ഇക്കാര്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായാണ് പരാതി. കൊച്ചി സിറ്റി ഷാഡോ പൊലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസെന്നും...

Article
മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണം: ദേശീയ ബാലാവകാശ കമ്മീഷൻ

മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണം: ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട്  ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ ഒക്ടോബർ പത്തിന് അയച്ച കത്തിലാണ് ആവശ്യം.  മദ്രസകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും, വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാനുമാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കത്തയച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം...

Article
മാസപ്പടി കേസ്: വീണ വിജയന്റെ മൊഴിയെടുത്തു

മാസപ്പടി കേസ്: വീണ വിജയന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു.  കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്. എസ് എഫ് ഐ ഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ്.ടി വീണയുടെ എക്സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ധാതു മണല്‍...

Article
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂർ ശക്തമായ മഴ ലഭിക്കുംതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ചൊവ്വാഴ്ച...

Article
നിറഞ്ഞ സദസില്‍ എസന്‍സ് സംവാദം: ഇസ്ലാം പരിണാമം പൂര്‍ണമായും തള്ളുന്നില്ലെന്ന് ഹൈതമി

നിറഞ്ഞ സദസില്‍ എസന്‍സ് സംവാദം: ഇസ്ലാം പരിണാമം പൂര്‍ണമായും തള്ളുന്നില്ലെന്ന് ഹൈതമി

ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമായ സാമ്രാജ്യത്വയുക്തിയാണ് ഇസ്ലാമിന്റേത്: സി. രവിചന്ദ്രന്‍ കോഴിക്കോട്: പരിണാമം പൂര്‍ണമായും ഇസ്ലാം തള്ളിക്കളയുന്നില്ലെന്ന് ഇസ്ലാമിക പണ്ഡിതന്‍ ശുഹൈബുല്‍ ഹൈതമി. സ്‌പൊണ്ടേനിയസായ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്നും പ്രകൃതിയെ അറിയാന്‍ ഇസ്ലാമിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച യുക്തിസഹമേത് സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്രചിന്തയില്‍ ഒരു സ്വാതന്ത്ര്യവുമില്ല. ഈസയും മൂസയും പ്രവാചകരാണ് എന്നു പറയുമ്പോള്‍ മാത്രമാണ് ഒരാള് മുസ്ലീമാകുന്നത്. മനുഷ്യനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഭൂമിയിലെ പ്രതിനിധികളാണ്...

Article
ബലാത്സംഗക്കേസ്: സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ട് അയച്ചു

ബലാത്സംഗക്കേസ്: സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ട് അയച്ചു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ട് അയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പോലീസ് കമ്മിഷണർ ഓഫീസിലാണ് ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഇത്തവണയും സിദ്ദിഖ് ഹാജരാക്കിയില്ല. ഡിജിറ്റൽ രേഖകൾ അടക്കം നഷ്ടപ്പെട്ടു പോയി എന്നാണ് അദ്ദേഹം സംഘത്തെ അറിയിച്ചത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ വെക്കാൻ ആവശ്യപ്പെടാനാകില്ല. അതിനാൽ വിചാരണക്കോടതി ജാമ്യം നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ...