യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് തീയതി നീട്ടി

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ പത്താം ക്ലാസ് പാസായിരിക്കണം.

യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടിചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നിവയിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്.

എഴുത്തു പരീക്ഷകള്‍, അസൈന്‍മെന്റുകള്‍. പ്രോജക്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് മൂല്യനിര്‍ണ്ണയം. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70% ഹാജര്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന’ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ്’ അഥവാ തത്തുല്യ യോഗ്യതയാണ്. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂര്‍ത്തിയാക്കാം.

ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന’ https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭ വന്‍ പി. ഒ., തിരുവനന്തപുരം-33. ഫോണ്‍ നം: 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ആനന്ദം യോഗ & മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം- 9446605436, 9496745465. സണ്‍റൈസ് അക്കാദമി. എറണാകുളം 9446607564, ശ്രീശങ്കര വിദ്യാപീഠം കോളേജ്, പെരുമ്പാവൂര്‍: 0484-2657038, എന്‍ലൈറ്റ് കേളേജ്, പെരുമ്പാവൂര്‍: 9645835831, 9048105832

Leave a Reply

Your email address will not be published.