തിരൂർ: ഓണാഘോഷത്തിൻ്റെ ഭാഗമായി തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ ഓണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഭാഗമായി ഓണക്കിറ്റ്, ഓണക്കോടി വിതരണവും നടന്നു. താഴെപ്പാലം ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായി മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നൽകുന്നത്. ഓണക്കിറ്റ് വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ദയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.പി കാദർ മാസ്റ്ററും ചേർന്ന് കൈമാറി. അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ജെ.സി.ഐ മേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ജംഷാദ് കൈനിക്കരയും ചേർന്ന് കൈമാറി. ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി ഷഫീഖ്, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റാസിഖ് വെട്ടം, സംസ്ഥാന കോഡിനേറ്റർ പി.കെ രതീഷ്, ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാ ഷെലീസ് എന്നിവർക്കുള്ള തിരൂർ പ്രസ് ക്ലബ് ആദരം കുറുക്കോളി മൊയ്തീൻ എം.എൽ.എ കൈമാറി. പരിപാടിയിൽ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതവും ട്രഷറർ ജൈസൽ വെട്ടം നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും ഓണ ഭക്ഷണവും ചടങ്ങിന് മാറ്റേകി.
Leave a Reply