പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങിന് ധനസഹായം

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ, ബിപ്ലസ് നേടിയവരും, സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ്‌വണ്ണിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം നല്‍കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ഥികള്‍ ‌ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31 നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734901.

Leave a Reply

Your email address will not be published.