തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറും

തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറും

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് ബൃഹത് പദ്ധതിയുമായി ദക്ഷിണ റെയിൽവേ. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷന്റെ നവീകരണം ഉടൻ ആരംഭിക്കും. 393.57 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രൂപരേഖ എഫ് ബി യിൽ ഷെയർ ചെയ്തിരുന്നു

ദീർഘ വീക്ഷണത്തോടെയുള്ള സ്റ്റേഷൻ വികസനമാണ് അമൃത് ഭാരത് സ്കീം വിഭാവനം ചെയ്യുന്നത്. തൃശൂരിന്റെ ഭാവി വികസനം കണക്കിലെടുത്ത് 54,330 ചതുരശ്ര മീറ്ററാക്കി സ്റ്റേഷന്റെ വിസ്തീർണ്ണം ഉയർത്തും. സ്റ്റേഷന്റെ പാർക്കിംഗ് ഏരിയ 2,520 ചതുരശ്ര മീറ്ററിൽ നിന്ന് 10,653 ചതുരശ്ര മീറ്ററായി വികസിപ്പിക്കും, ഒപ്പം ഒരു പുതിയ മൾട്ടി ലെവൽ കാർ പാർക്കിം​ഗ്, കൂടുതൽ സൗകര്യത്തോടെയുള്ള എൻട്രി, എക്സിറ്റ് പോയിൻ്റുകൾ എന്നിവയും നിർമിക്കും.

Leave a Reply

Your email address will not be published.