
സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഉന്നത വിജയം നേടിയിരുന്നു.
തിരുന്നാവായ : ജപ്പാൻ സയൻസ് ആന്റ് ടെക്നോളജി ഹൊകൈദോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ
പങ്കെടുക്കുക്കയും വിവിധ മേഖലകളിൽ ഉന്നത വിജയവും നേടിയ ലഹൻ മാങ്കടവത്തിനെ കെ.എൻ. എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി ആദരിച്ചു. വളാഞ്ചേരി എം. ഇ. എസ് കെ.വി.എം കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ലഹൻ നിരവധി വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുഡൻ്റ്സ്
പോലീസ് കാഡറ്റ്, നാഷണൽ സർവ്വീസ് സ്കീം, വിദ്യാഭ്യാസ പരിശീലകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനാണ്.
പ്രദേശത്തെ ആദ്യ ഗവേഷണ വിദ്യാർത്ഥിയായ ലഹൻ ഇപ്പോൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ക്ക് പഠിക്കുന്നു.
കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉപഹാരം വിതരണം ചെയ്തു. ഷംസുദ്ധീൻ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ, ജലീൽ വൈരങ്കോട് ,ഹസ്സൻ ആയപ്പള്ളി , ലത്തീഫ് കമ്മറമ്പ്, അലി തൊട്ടി വളപ്പിൽ, ഉസ്മാൻ അമരിയിൽ, ഹാരിസ് മാങ്കടവത്ത്, എം. മൂസ, എം. അബ്ദു റഹിമാൻ, എ. ബഷീർ, കെ. സൈനബ, ടി.വി. റംഷീദ, സഫ് റീന പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.
Leave a Reply