
താനുർ: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘റാംപ്’ പദ്ധതിയുടെ ഭാഗമായി താനാളൂരിൽ
വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.
താനാളൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയിൽ നടന്ന
സെമിനാർ നിലവിൽ
സംരംഭകർ നടത്തുന്നവരും
പുതുതായി സംരംഭം
തുടങ്ങാൻ ആഗ്രഹിക്കുന്നവരു
മുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
സെമിനാർ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ഒ അസ്ഗർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം യഹ്‌യ നെച്ചിയേങ്ങൽ അധ്യക്ഷനായി.
താനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷൻ കുഞ്ഞിപ്പ തെയ്യംമ്പാട്ടിൽ
അംഗങ്ങളായ എം പി മുഹമ്മദ് അസ്ലം, പി പുഷ്പ,സെക്രട്ടറി യു ടി സുരക്ഷിത,
പ്ലാനിംഗ് ഉപാധ്യക്ഷൻ
പി എസ് സഹദേവൻ
കുടുംബശ്രി സി ഡി എസ് പ്രസിഡൻ്റ് വി ജിനി എന്നിവർ സംസാരിച്ചു.
വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും അവയുടെ സുഗമമായ പ്രവർത്തനത്തിനും ആവശ്യമായ ലൈസൻസുകൾ, സർക്കാർ അനുമതികൾ, കെ സ്വിഫ്റ്റ് തുടങ്ങിയ ഏകജാലക സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംരംഭകർക്കായി അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ, സബ്‌സിഡികൾ, വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ സംസാരിച്ചു പി എം എഫ് എം ഇ ആർ പി മിക്ദാദ്, തിരൂർ താലൂക്ക്
ബി ഡി എസ് പി സുഹൈൽ പി അലവി
ഇൻഡസ്ട്രി കോഡിനേറ്റർ
പി എസ് അഫ്സൽ
എന്നിവർ ക്ലാസെടുത്തു. സംരംഭകർക്കായി സർക്കാർ നൽകുന്ന
വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം സെമിനാറിൽ പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.
Leave a Reply