തിരൂർ: തിരൂർ ഡി വൈ എസ് പി ഓഫ്സിൽ സിനിമ ഷൂട്ടിങ് നടക്കുന്നുണ്ടോ സിനിമ നടൻ ഡി വൈ എസ് പി യുടെ കസേരയിൽ ഇരിപ്പുണ്ട്. ആദ്യം കണ്ടവർ എല്ലാം അങ്ങിനെയാ ധരിച്ചത്. പിന്നീടാണ് മനസിലായത് സാക്ഷാൽ തിരൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തന്നെയാണ് കസേരയിൽ എന്ന്. നേര്, പണി, അഭിലാഷം, ഹാൽ, ഗർർ തുടങ്ങിയ 17 ഓളം സിനിമകളിൽ അഭിനയിച്ച എ എം സിദ്ധിക്കാണ് തിരൂരിൽ പുതിയ പോലീസ് മേധാവി. എൽ എൽ ബി എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തതും സിദ്ധിക് തന്നെയായിരുന്നു. വളാഞ്ചേരി സ്റ്റേഷൻ യിൽ എസ് ഐ ആയും സി ഐ ആയും പാലക്കാട് ടൗൺ സി ഐ, പാലക്കാട് വിജിലൻസ് ഫെറോക് സി ഐ ആയും അസിസ്റ്റൻറ് കമ്മിസണർ ആയും ജോലി ചെയ്തിട്ടുണ്ട് സിദ്ധിക്. സിനിമ നടനായി അഭിനയിക്കുമ്പോഴും നിരവധി പ്രമാദമായ കേസുകൾ തെളിയിച്ചത്തിലൂടെ കേരളപൊലീസിലും സിദ്ധിക് ഹീറോയാണ്.

Leave a Reply

Your email address will not be published.