കെ.എൻ. എം മർക്കസുദ്ദഅവ തസ്കിയത്ത് സംഗമം

കെ .എൻ. എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച തസ്കിയത്ത് സംഗമം ജില്ലാ ട്രഷറർപാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: റമദാനിൽ നേടിയ ആത്മീയ ശക്തി വരും മാസങ്ങളിലും നിലനിർത്താൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് കെ.എൻ. എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി.റമളാനിലെ പ്രാർത്ഥനകൾ, ഖുർആൻ പാരായണം, സൽകർമ്മങ്ങൾ എന്നിവയിലൂടെ നേടിയെടുത്ത ശക്തി
സമൂഹത്തിൽ പ്രതിഫലിക്കണമെന്നും കൂട്ടിച്ചേർത്തു. പാൻബസാറിൽ നടന്ന തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും കെ.എൻ .എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സി.എം.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു
ഇഖ്ബാൽ വെട്ടം ആമുഖ ഭാഷണം നടത്തി.തിരൂർ നഗരസഭ കൗൺസിലർ കെ.പി.ശ്രീരാഖ് മുഖ്യാതിഥിയായിരുന്നു. സലിം ബുസ്താനി, കെ പി അബ്ദുൽ വഹാബ്,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
എം.സൈനുദ്ധീൻ, മജീദ് മംഗലം,
വി.പി ഉനൈസ് ,ജലീൽ
തൊട്ടി വളപ്പിൽ, ഷംസുദ്ധീൻ അല്ലൂർ, മുഫീദ് നെല്ലിക്കാട്, കെ. സൈനബ, വി.പി. ആയിഷ,ആരിഫ ആയപ്പള്ളി, എം.കെ. റസീന ,നാജിയ മുഹ്സിൻ ,
റഹ്മത്ത് വെട്ടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.