
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി.ഭാഷകൾ,ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുന്തിയ പരിഗണ നൽകിയാണ് പദ്ധതി തയ്യാറാക്കുന്നത്. മാത്രമല്ല സയൻസ്,ഹ്യൂമാനിറ്റീസ് തുടങ്ങിയ മേഖലകളിൽ അഞ്ച് വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ സർവകലാശാലയിൽ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സുകളുടെ ദീർഘ കാല ആവശ്യകതയും സർവകലാശാലയുടെ വികസനവും പരിഗണിച്ച്, സർവകലാശാല ക്യാമ്പസിനകത്ത് ഒരു സ്വതന്ത്ര അക്കാദമിക് ബ്ലോക്ക് സമുച്ചയം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കാലിക്കറ്റ് സർ വകലാശാല ക്യാമ്പസിലെ വില്ലൂന്നിയാൽ പ്രദേശത്തിന് സമീപമുള്ള ഏകദേശം 16.50 ഏക്കർ സ്ഥലത്താണ് നിർമ്മാണം നടത്തുക. 27.75 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. കെട്ടിട നിർമ്മാണവി സ്തൃതി ഏകദേശം 18,054 ചതുരശ്ര മീറ്ററാണ്. സമുച്ചയത്തിൽ എൻട്രൻസ്ബ്ലോക്ക്, സെൻട്രൽ ബ്ലോക്ക്, കോൺ വൊക്കേഷൻഹാൾ/ആംഫിതിയേറ്റർ, കഫേറ്റീരിയ,
അക്കാദമിക്ബ്ലോക്ക്-01അക്കാദമിക്ബ്ലോക്ക്-02,
അക്കാദമിക്ബ്ലോക്ക്-03ലൈബ്രറി എന്നിവയാണുള്ളത്.ഈ സമുച്ചയത്തിന്റെ ആർക്കിടെക്ചറൽ ആശയം “education” എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്ന ‘e’ എന്ന അക്ഷരത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തതാണ്.കെട്ടിടങ്ങൾ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും പരമാവധി ലഭ്യമാകുന്ന രീതിയിൽ ആസൂത്രണം ചെയ്‌തിരി ക്കുന്നു.സെൻട്രൽ ബ്ലോക്കിൽ എൻട്രൻസ് ലോ ‘ബി, എൻക്വയറി വിഭാഗം, ഡയറക്‌ടറുടെ മുറി, ഫാക്കൽറ്റി മുറികൾ, ഓഫീസ് സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ, സ്റ്റുഡിയോ, റെക്കോർഡ് റൂം തുടങ്ങിയ പ്രധാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോൺവൊക്കേഷൻ ഹാൾ/ ആംഫിതിയേറ്റർ ഏകദേശം 510 പേർക്ക് ഇരിക്കാവുന്ന ശേഷിയുള്ളതാണ്, വിശാലമായ സ്റ്റേജ്, ബാൽക്കെണി, ഗ്രീൻ റൂമുകൾ, ഡ്രസ്സിംഗ് ഏരിയ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ കഫേറ്റിരിയ ബ്ലോക്കും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മൂന്ന് അക്കാദമി ബ്ലോക്കുകൾ മുറികളും ലാബുകളും ഉൾക്കൊള്ളുന്നതാണ്. ഓരോ ബ്ലോക്കിലും 35 പേരും 56 പേരും ഇരിക്കാവുന്നതും ലാബുകളും മൂന്ന് അക്കാദമിക് ബ്ലോക്കുകൾ ക്ലാസ് മുറികളും ഉൾക്കൊ ള്ളുന്നതാണ്.ഓരോ ബ്ലോക്കിലും 35 പേരും 56 പേ രും ഇരിക്കാവുന്ന ക്ലാസ് മുറികൾ. ഫാക്കൽറ്റി മുറികൾ. ലോക്കർ സൗകര്യങ്ങൾ എന്നിവ ഒരുക്കി യിരിക്കുന്നു.പദ്ധതിയിൽ താഴെപ്പറയുന്ന ആധുനികവും സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദവുമായ ലിഫ്റ്റുകളും ഫയർഎസ്കേപ്പ്പടികളും,ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായ റാമ്പുകൾ,മഴവെള്ളശേഖരണ സംവിധാനം,സോളാർപവർപാനലുകൾ, എച്ച് വി എസി സംവിധാനം,ഫയർഫൈറ്റിംഗ് സംവിധാനം,വാഹനപാർക്കിംഗ് സൗകര്യം,ആന്തരിക റോഡുകളും ലാൻഡ് സ്കേപ്പിംഗും ഉൾപ്പെട്ടിട്ടുണ്ട്.ഈ പദ്ധതിയുടെ ആദ്യ ഘട്ടം ഭാരത സർക്കാ രിന്റെ പി എം ഉഷ പദ്ധതി യുടെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.നിർമാണ പ്രവൃത്തി കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോ ട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. അദ്യ ഘട്ട പ്രവൃത്തി ഒരു വർഷത്തിനുളളിൽ പൂർത്തിയാക്കാനാണ് പരിപാടി.കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വിഭാഗം തലവൻ യൂണിവേഴ്സിറ്റി എഞ്ചിനീയർ സി കെ മുബാറക്കിൻ്റെ നേതൃത്വത്തിൽ, നിർമ്മാണ ചുമതല വഹിക്കുന്നത് അസിസ്റ്റന്റ് എ ഞ്ചിനീയർ സിതാര ശ്രീനി വാസ്, രൂപ രേഖ തയ്യാറാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ എൽരഞ്ജിത്ത് , സ്‌ട്രക്ച്ചറൽ ഡിസൈൻ എഞ്ചിനീയർ ആമിർ സു ഹൈൽ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സിവിൽ ജയൻപാടശ്ശേരി,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇല ക്ട്രിക്കൽ കെ വി മുഹ മ്മദ് ഇക്ബാൽ എന്നിവരാണ്.
Leave a Reply