
തിരൂർ :തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക്ക്കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലും, തിരൂർ നഗരസഭ 37-ാം വാർഡ് കുടുംബശ്രീ യൂണിറ്റും സംയുക്തമായി ലോക വനിതാ ദിനത്തോടനുബന്ധിച്ച് 37-ാം വാർഡിലെ വനിതകൾക്ക് വേണ്ടി സ്വയം തൊഴിൽ സംരഭകത്വ സെമിനാറും, നൈപുണ്യ പരിശീലനവും നൽകി. 50 ഓളം വനിതകൾ പങ്കെടുത്ത പരിശീലന പരിപാടി വാർഡ് കൗൺസിലർ അഡ്വ: ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ സർവ്വീസ് സ്കിംപ്രോഗ്രാം ഓഫീസർ അൻവർ സുലൈമാൻ, ഹുസൈൻ എന്നിവർ നൈപുണ്യ പരിശീനവും, ഇലക്ടിക്കൽ, ഇലക്ട്രോണിക്സ്, ലാപ് ട്ടോപ്പ്, മൊബൈൽ ഫോൺ, ഹോം അപ്ലയൻസ് എന്നിവയുടെ മെയിന്റനൻസ് എന്നീ വിഷയങ്ങളിൽ സെഷൻ അവതരണം നടത്തി. ADS ലിൻസി കാർമൽ, സെക്രട്ടറി ബിന്ദു നസീൻഷാഫിഎന്നിവർ സംസാരിച്ചു.
Leave a Reply