
തിരുന്നാവായ : ചേരുരാൽ ഹയർ
സെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്
ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഹസീന തോട്ടത്തിൽ ഉൽഘടനം നിർവഹിച്ചു പി.ടി.എ
വൈസ് പ്രസിഡൻ്റ് കെ.കെ ഫാറൂഖ്
അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് പദ്ധതി വിശദീകരിച്ചു.
ഹാരിസ് മാങ്കടവത്ത് , പി. സലീം ,പി. ഗോപി, കദീജാബി മയ്യേരി, പ്രിയ തമ്പി , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ
കെ.വി.ബീന, എ.എൻ ജമീർ എന്നിവർ നേതൃത്വം നൽകി.
Leave a Reply