*കാഴ്ചയുടെ പുതിയ ലോകത്തേക്ക് ഒരു മിഴിതുറക്കൽ*​പ്രമുഖ സാഹിത്യകാരൻ പാറയിൽ ഫസലുവിൻ്റെ *’മിഴി*’ സ്പെഷ്യൽ പതിപ്പ് തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പ്രകാശനം ചെയ്തപ്പോൾ. വായനയുടെ വസന്തം തീർക്കുന്ന അക്ഷരക്കൂട്ടുകൾ ഇനി വായനക്കാരിലേക്ക്.

തിരൂർ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു

തിരൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകൻ പാറയിൽ ഫസലു പുറത്തിറക്കുന്ന ‘മിഴി’ ക്രിസ്തുമസ്-ന്യൂ ഇയർ-റിപ്പബ്ലിക് ദിന സ്പെഷ്യൽ പതിപ്പിന്റെ (2025-26) പ്രകാശനം നടന്നു. തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ സിന്ധു മംഗലശ്ശേരി പുസ്തകംപ്രകാശനം ചെയ്തു. കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, അഷ്റഫ് കലാശാല എന്നിവർ പ്രകാശന ചടങ്ങിൽ ആദ്യ പ്രതികൾ ഏറ്റുവാങ്ങി.

സീനിയർ പത്രപ്രവർത്തകൻ ബഷീർ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത് ചോമയിൽ സ്വാഗതമാശംസിച്ചു. വിവിധ കാലിക പ്രസക്തമായ വിഷയങ്ങളും സർഗ്ഗാത്മക രചനകളുംകോർത്തിണക്കിയാണ് ‘മിഴി’യുടെ ഈ പ്രത്യേക പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
​ചടങ്ങിൽ സംസാരിച്ചവർ:
​കെ.പി.ഒ റഹ്മത്തുള്ള
​കെ.കെ. റസാക്ക്‌ ഹാജി
​വി.കെ. റഷീദ്,
​അലി
​രാജേഷ് തവനൂർ
​പാറയിൽ ഫസലു
​വാഹിദ്
​തറമ്മൽ സിദ്ദീഖ് ഹാജിസാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വായനക്കാർക്കായി വൈവിധ്യമാർന്ന ഉള്ളടക്കമാണ് പുതിയ പതിപ്പിൽ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.