വൈരങ്കോട് :ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം
വൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
2017ലാണ് വിവിധ പ്രദേശങ്ങളിൽ
ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നവരെ കണ്ടെത്തി ആയപ്പള്ളി കുടുംബ കൂട്ടായ്മ രൂപീകരിച്ചത്.
സാമൂഹ്യ സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലെയും
അഞ്ഞൂറോളം കുടുംബങ്ങളുടെ കൂടിച്ചേരലായി സംഗമം മാറി.
സംഗമത്തിൽ കുടുംബ കാരണവൻമാരെയും വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉൽഘാടനം ചെയ്തു.
കുടുംബ കൂട്ടായ്മ പ്രസിഡൻ്റ്
എ.കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

തിരൂർ ഡി.വൈ.എസ്.പി എ.ജെ ജോൺസൺ മുഖ്യാത്ഥിയായിരുന്നു. സുലൈമാൻ മേല്പത്തൂർ നല്ല കുടുംബം എന്ന വിഷയത്തിൽ ക്ലാസെടുത്തു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടീനേജ് മീറ്റിന് സഹീർ വെട്ടം നേതൃത്വം നൽകി.സലാം കുറുക്കോൾ,
മുഹമ്മദ് ബാവ വല്യറമ്പ്, ശരീഫ് ആതവനാട്, അബ്ദുൽ ഹമീദ് മദനി, ഷറഫു അല്ലൂർ, ശഫീഖ് പുത്തനത്താണി,
ഹനീഫ വല്യറമ്പ്, ശംസു അല്ലൂർ, മജീദ് വല്യറമ്പ്, ആരിഫ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
മുസ്തഫ പോത്തനൂർ, ബഷീർ കുറ്റൂർ, കുഞ്ഞീതു വല്യറമ്പ്, ഷാഫി അല്ലൂർ, ഗഫൂർ പറവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.