കെ. എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല സമ്മേളനം ജില്ലാ പഞ്ചായത്ത്മെമ്പർ ഡോ: കെ.പി. വഹീദഉദ്ഘാടനം ചെയ്യുന്നു.

വളാഞ്ചേരി:എൽ.എസ്.എസ്, യു.എ
സ്.എസ് ‌സ്കോളർഷിപ്പ് പരീക്ഷയിലെ
അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന രീതിയിലെമാറ്റം വിദ്യാർത്ഥികളുടെ അവകാശ നിഷേധമാണെന്നും ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുനപരിശോധിക്കണമെന്നും കെ
എസ്. ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ്പിന്റെ പ്രീമിയം തുക 500-ൽ നിന്ന് 810 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും സർവ്വീസിലുള്ള അധ്യാപകർക്ക് കെ .ടെറ്റ് നിർബന്ധമാ ക്കരുതെന്നും കൂട്ടിച്ചേർത്തു.

അതിരില്ലാ നീതിനിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽ
വളാഞ്ചേരി കെ.എസ്.ടി.യു കേന്ദ്രയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ: കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. കെ. എസ്. ടി. യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. മുഹമ്മദ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായി തിരഞ്ഞെടുത്ത കെ എസ്.ടി.യുഅംഗങ്ങൾക്കും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവ
രെയും ചടങ്ങിൽ ആദരിച്ചു. ഉപജില്ല സെക്രട്ടറി എ.പി. സാബിർ വാർഷിക റിപ്പോർട്ടും, യൂനുസ് മയ്യേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ അസോസിയേറ്റ്
സെക്രട്ടറി ജലീൽ വൈരങ്കോട്,
വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ, പി.ജെ. അമീൻ, അബ്ദുറഹിം വലപ്പത്ത്, സാജിദ് ഇരിമ്പിളിയം, ടി.പി.സുൽഫിക്കർ,
കെ. ഷാനിറ, പി. ഷഫീഖ , ഡോ: ലത്തീഫ്,
വി.ഹഫീസ്, ഹിസാന ഷാഫി,പി. ഷിഹാബുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.