ശ്രീമൂലനഗരം: മുസ്ലിം ലീഗ് ഓഫീസുകൾ പാവപ്പെട്ടവരുടെയും അശരണരുടെയും ആശാകേന്ദ്രങ്ങൾ ആണെന്നും എല്ലാവർക്കും അത്താണിയായിലീഗ് ഹൗസുകൾ മാറണമെന്നുംമുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ശ്രീമൂല നഗരത്ത്മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തിൽ നിർമിക്കുന്ന കെ എം സീതിസാഹിബ്‌ സ്മാരകസൗധത്തിന്റെ ശിലാസ്ഥാപനകർമം ശ്രീമൂലനഗരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.

മഹാനായ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായകെ എം സീതിസാഹിബ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും കേരള മുസ്ലിം ഐക്യ സംഘത്തിന്റെയും ചന്ദ്രിക ദിനപത്രത്തിന്റെയും പ്രധാന ശില്പി ആയിരുന്നു. ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം വേഗം പൂർത്തീകരിച്ച്പൊതുജനങ്ങൾക്ക് സമർപ്പിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. ചടങ്ങിൽ ശ്രീമൂലനഗരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി പി എസ് ഷാനവാസ്‌ സ്വാഗതം ആശംസിച്ച ചടങ്ങിൽമുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ്‌ എം എസ് ഹാഷിം അധ്യക്ഷത വഹിച്ചു.

ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി പങ്കെടുത്തു.അഡ്വ.ഹാരിസ് ബീരാൻ എം പി മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എം ൽ എ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എം ഷംസുദീൻ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി ഇ അബ്ദുൽ ഗഫൂർ,ട്രെഷറർ പി എ അഹ്‌മദ്‌കബീർ,ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എം അബ്ബാസ്,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ പി എ സലീം,പ്രവാസിലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ മൂസ,മണ്ഡലം പ്രസിഡന്റ്‌ എം കെ എ ലത്തീഫ്, ജനറൽ സെക്രട്ടറി പി കെ എ ജബ്ബാർ എന്നിവർvആശംസകൾ നടത്തി.

പ്രമുഖവ്യവസായി സുഹനുബിൻബാബയിൽനിന്ന് ഫണ്ട്‌ സ്വീകരിച്ചു സംസ്ഥാന പ്രസിഡന്റ്‌ സാദിക്കലി ശിഹാബ് തങ്ങൾ ഫണ്ട്‌ ഉത്ഘാടനം നിർവഹിച്ചു.മണ്ഡലം ട്രഷറർ പി എ മെഹബൂബ്, സംസ്ഥാന കൗൺസിലർ പി എ താഹിർ,മണ്ഡലംവൈസ് പ്രസിഡന്റ്‌ ടി എ അബ്ദുൽ അസീസ്,പഞ്ചായത്ത്‌ സീനിയർ വൈസ് പ്രസിഡന്റ്‌ വി എം അലികുഞ്ഞ് ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ സജീർ, ജനറൽ സെക്രട്ടറി ജിന്നാസ്,ജില്ലാ കൗൺസിൽ മെമ്പർ ഷജീർമങ്ങാടൻ, യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഫി പിടിയെക്കൽ, ജനറൽ സെക്രട്ടറി പി എസ് ഷാജഹാൻ,സലീം പി എ, അബൂട്ടിഎ ബി, സലീം കടവിലാൻ, ടി എസ് അബ്ദുൽ മജീദ്, സിറാജ് ഉസ്മാൻ, ഷാജഹാൻ ടി എസ്ഡ്, ശിഹാബ്കെ എ എന്നിവർ സംബന്ധിച്ചു. ട്രെഷറർ സുലൈമാൻ കൂറ്റായി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.