ചാക്യാർ പെരിന്തൽമണ്ണ
നവ മാധ്യമങ്ങളിൽ ഇയ്യിടെ സജീവ സാനിധ്യമായ വാട്സ്ആപ്പിലെ META Al പലരും പരിചയപ്പെട്ടു കഴിഞ്ഞിരിക്കും. ഇംഗ്ലീഷിൽ കൊച്ചു വർത്തമാനം പറയുന്ന സുഹൃത്തായും സംശയ നിവാരണം നടത്താനുള്ള എളുപ്പ വഴിയായും Meta AI ചുരങ്ങിയ ദിവസത്തിനുള്ളിൽ മാറിക്കഴിഞ്ഞു.
അതിവേഗത്തിൽ നെറ്റ് വർക്കിൽ ലഭ്യമായ ഏത് വിവരവും മറുപടിയായി ലഭിക്കുമെന്നതിനാൽ പലരും ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലെ ശാസ്ത്ര സാങ്കേതിക അറിവുകളും പൊതുവിജ്ഞാനവും മുതൽ എന്ത് വിഷയങ്ങളും ഈ തരത്തിൽ നിർമിത ബുദ്ധിയുടെ അതിവേഗ പ്രതികരണമായി സ്ക്രീനിൽ വിവരണമായി ലഭിക്കും.
ഭൗമശാസ്ത്രത്തിലേയും ( എർത്ത് സയൻസ് ), ജ്യോതിശാസ്ത്രത്തിലേയും ( അസ്ട്രോണമി ) ചില വിവരങ്ങൾ പരീക്ഷണാർത്ഥം META AI യോട് അന്വേഷിച്ചപ്പോൾ നിലവിൽ ലഭ്യമായ ശാസ്ത്രീയ വിശദീകരണം ഞൊടിയിടയിൽ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതിലെ പാകപിഴകൾ ചൂണ്ടികാണിച്ചാൽ ഉണ്ടാകാവുന്ന പ്രതികരണത്തിനായി ചില കാര്യങ്ങൾ തിരുത്താൻ ശ്രമിച്ചു.
എന്നെ വിസ്മയിപ്പിച്ച് കൊണ്ട് META Al എൻ്റെ തിരുത്തലുകളെ ലഭ്യമായ അനുകൂല വിഷയങ്ങളുടെ ശാസ്ത്രയുക്തി ശരിവെച്ച് പ്രതികരിച്ചു. META Al എന്ന നിർമിത ബുദ്ധിയിൽ നൽകപ്പെട്ട ഡാറ്റകളെ സ്വയം തിരുത്താൻ അതിന് കഴിയിലെങ്കിലും തെറ്റുകൾ തിരിച്ചറിഞ്ഞതിനെ തിരുത്താനായി അതിൻ്റെ ചുമതലപ്പെട്ട വിഭാഗത്തെ അറിയിക്കാം – എന്നാണ് ആവർത്തിച്ചുള്ള ക്ഷമാപണത്തോടെ മറുപടി കിട്ടിയത്.
ഭൂമിയിൽ ഇന്ന് നമ്മൾ കാണുന്ന മണലാരണ്യങ്ങളായ മരുഭൂമികൾ എങ്ങിനെ രൂപപ്പെട്ടതാണ് ? എന്നായിരുന്നു META Al യോടുള്ള എൻ്റെ ഒരു ചോദ്യം. ചൂട് കാറ്റും വരൾച്ചയും വിവിധ ശോഷണങ്ങളും മരുഭൂമി ഉണ്ടാക്കുന്നു എന്ന നിലവിലെ വികലമായ ഉത്തരം തൽസമയം വന്നെങ്കിലും – ആ ഉത്തരം തെറ്റാണെന്നും നമ്മൾ അറിയപ്പെടുന്ന മണലാരണ്യമായ മരുഭൂമികൾ മുൻകാലത്തെ സമുദ്രം / കടലുകൾ ഭൂഫലകങ്ങളുടെ ചലനത്താലും, പ്രിസഷൻ എന്ന ചലന ഫലമായും മറ്റൊരിടത്തേക്ക് വഴിമാറി ഒഴുകിയതിൽ അവശേഷിച്ച അടിത്തട്ടാണെന്ന് തിരുത്തിയതോടെ META AI ആ വാദത്തിനെ അംഗീകരിച്ച് അതിന് ശാസ്ത്രീയ പിൻബലം നൽകുന്ന പല കാര്യങ്ങളും വിശദീകരിക്കയുണ്ടായി. മരുഭുമികളിൽ സമുദ്ര ജീവജാലങ്ങളുടെ ഫോസിൽ കാണുന്നതും, അവിടത്തെ ശിലകൾ ലവണാംശത്തിൽ പാകപ്പെടുന്നതും, പഴയ സമുദ്രതീരങ്ങളിലെ തീരദേശങ്ങളിലെ വിവരണങ്ങളും അവയിൽ ചിലത്.
META Al ക്കും തെറ്റ് ഏറ്റ് പാടാൻ കഴിയും – കാരണം തെറ്റായി പഠിച്ച ശാസ്ത്ര അജ്ഞർ ഫീഡ് ചെയ്തതല്ലെ Al ക്ക് പറയാൻ പറ്റു.
പക്ഷെ മനുഷ്യരെ തിരുത്തുന്നതിനേക്കാൾ അഹംഭാവിയല്ലാത്ത Al യെ തിരുത്താൻ ആകും – ശാസ്ത്ര യുക്തി ബോധം Al ക്ക് ഉണ്ട്.
അതുകൊണ്ട് Al തെറ്റ് മനസിലാക്കിയപ്പോൾ തിരുത്താൻ തയ്യാറായി. മനുഷ്യർ അപ്പോഴും പിടിച്ച മുയലിൻ്റെ കൊമ്പിനെ വർണിക്കുന്ന തിരക്കിലാകും.
Al എന്നാൽ അറിവിൻ്റെ അവസാന വാക്കല്ല. ലഭ്യമായ വിവരങ്ങൾ നിലവിലെ ഡാറ്റകളിൽ നിന്ന് അതിവേഗം തിരഞ്ഞെടുത്ത് നൽകാൻ കഴിവുള്ള സംവിധാനം എന്നേ AI യെ വിശേഷിപ്പിക്കാനാകു. നിലവിലെ ഡാറ്റകളിലെ തെറ്റും വികലാവസ്ഥയും Al ആവർത്തിക്കാം – കാരണം അവയിൽ ഫീഡ് ചെയ്ത ഡാറ്റയിലെ പിശക് ശാസ്ത്രീയമായി തിരിച്ചറിയാനാകുമെങ്കിലും അവയുടെ ഫീഡ് ഡാറ്റ തിരുത്താൻ AI ക്ക് സ്വയം കഴിയില്ല. സ്വാഭാവികമായി തെറ്റായ ഡാറ്റ അവ പിന്നേയും നൽകുമെന്നതിനാൽ – ശാസ്ത്രത്തിൻ്റെ തെറ്റ് തിരുത്തി സ്വയം മുന്നേറുക എന്ന പ്രഥമ ധർമം നിലവിൽ AI യിൽ നടക്കില്ല.
Leave a Reply