ടി.പി. ഷൈജു തിരൂർ
ശാസ്ത്രം പലതും കണ്ടു പിടിച്ചു; പക്ഷേ മുടിയുടെ നിറം മാത്രമെന്തേ ഇങ്ങനെ ശാസ്ത്രത്തിന്റെ കയ്യില്‍ നിന്നും കാലങ്ങളായി ചാടി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നും ചെറുപ്പമായിരിക്കുക എന്ന ആഗ്രഹമാണ് മനുഷ്യര്‍ക്കുള്ളത്. പ്രത്യേകിച്ച് പണമുള്ളവരെ സംബന്ധിച്ചും ഇടത്തരക്കാര്‍ക്കുമെല്ലാം പ്രായം കുറയ്ക്കുക എന്നത് ഒരു വലിയ മോഹമായി നില്‍ക്കുകയാണ്. ആ മോഹത്തിലെ പ്രധാന പ്രതിനായകനാണ് മുടിയുടെ നിറം. ഹെയര്‍ ഡൈയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് സയന്‍സ് എന്തുകൊണ്ടൊരു സാര്‍വത്രിക ചികിത്സ ഇതുവരെ മുന്നോട്ടു വയ്ക്കുന്നില്ല.
നരച്ച മുടി കറുപ്പിക്കുന്നതനായി കോടിക്കണക്കിന് ബിസിനസാണ് ലോകമെമ്പും നടക്കുന്നത്. ഇതിനുള്ള ഏക പരിഹാരമെന്നത് ഒരിക്കലും മുടി നരയ്ക്കാത്ത രീതിയിലൊരു ടെക്‌നോളജി സയന്‍സ് കണ്ടുപിടിക്കുക എന്നതാണ്. സയന്‍സിന് അതിന് കഴിയുമോ?
നമ്മുടെ രോമകൂപങ്ങള്‍ക്കുള്ളില്‍ തന്നെ അതിനുത്തരമുണ്ടെന്നാണ് ബര്‍മിംഗ്ഹാമിലെ അലബാമ സര്‍വകലാശാലയിലെ ജീവശാസ്ത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസര്‍ മെലിസ ഹാരിസ് പറയുന്നത്. നമ്മുടെ മുടി കറുപ്പിക്കുന്ന കോശങ്ങള്‍ മെലനോസൈറ്റുകളാണ്, നമ്മുടെ മുടി, ചര്‍മ്മം, കണ്ണ് എന്നിവയുടെ നിറത്തിന് കാരണമാകുന്ന പിഗ്മെന്റ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നതും അതേ കോശങ്ങളാണ്.
പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കുക എന്നതാണ് അവരുടെ ഏക ധര്‍മ്മം, അത് വളരുന്നതിനനുസരിച്ച് അവ മുടിയുടെ തണ്ടില്‍ നിക്ഷേപിക്കുന്നു. ചര്‍മ്മത്തിന്റെ നിറം പോലെ, മുടിയുടെ നിറവും സൂര്യരശ്മികള്‍ക്കെതിരായ ശരീരത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമായി പരിണമിച്ചതായിരിക്കാമെന്നും അവര്‍ പറയുന്നു. മുടിയുടെ നിറത്തിന്റെ യഥാര്‍ത്ഥ പരിണാമ ലക്ഷ്യം എന്തായിരിക്കും. ഒരു പക്ഷേ അതു ലളിതമായിരിക്കാം.
നൂറുകണക്കിന് ജീനുകള്‍ അതിന് പങ്ക് വഹിക്കുന്നുണ്ട്, മുടിയുടെ നിറം ദൃശ്യപരമായി നോക്കിയാല്‍ നമ്മുടെ പാരമ്പര്യമായി ലഭിച്ച സ്വഭാവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുവത്രെ. മുടിയുടെ നിറത്തിന്റെ കാരണം അന്വേഷിച്ചു പോയാല്‍ 99 ശതമാനവും അതിന് ജനിതക പരമായ ബന്ധമുണ്ടെന്നാണ് മെലിസ ഹാരിസ് പറയുന്നത്. അതു വിവരിക്കുന്നതിനായി നാലു വസ്തുതാപരമായ തെളിവുകളും അവര്‍ പങ്കു വയ്ക്കുന്നു. എന്തെല്ലാമാണ് ആ തെളിവുകള്‍. അക്കാര്യം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ അടുത്ത ദിവസം.
Leave a Reply