തേഞ്ഞിപ്പലത്ത് കുടുംബാരോഗ്യകേന്ദ്രം ഒരുങ്ങുന്നു

തേഞ്ഞിപ്പലം :ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോ ടുകൂടി കുടുംബാരോഗ്യ കേന്ദ്രത്തി ൻ്റെ പുതിയ കെട്ടിടം ഉടൻ തുറന്നു നൽകും. നിലവിൽ വാടക കെട്ടിട ത്തിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയാ തൊരുവിധ സൗകര്യങ്ങളുമില്ലാ തെ രോഗികൾ വളരെ പ്രയാസം നേരിടുന്നതായ് പരാതികളുണ്ട്. ചാപ്പപാറയിലെ പഞ്ചായത്ത് ഉടമ സ്ഥതയിലു സ്ഥലത്താണ് ആധു നിക സൗകര്യങ്ങളോട് കൂടി പുതി യ കെട്ടിട് ഒരുങ്ങുന്നത്. പി അബ് ദുൽ ഹമീദ് മാസ്റ്റർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടി ൽ നിന്ന് 2 കോടി 26 ലക്ഷം രൂപ ചി ലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്ന ത്.ഇതിനോടനുബന്ധിച്ച് അനുബ ന്ധ സൗകര്യം ഒരുക്കുന്നതിനു പ ഞ്ചായത്ത് 75 ലക്ഷം രൂപയോളം വകയിരുത്തിയാണ് പ്രവർത്തി പുരോഗമിക്കുന്നത്. പ്രവൃത്തി വില യിരുത്തുന്നതിനായ് പഞ്ചായത്ത് പ്രസിഡന്റ്‌ വിജിത്തിന്റെ നേതൃ ത്വത്തിൽ അവലോകനയോഗം നടത്തി. തുടർന്ന് സ്ഥലം സന്ദർ ശിച്ച് നിർമ്മാണ പ്രവൃത്തി വിലയി രുത്തി.സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ മാരായ എം സുലൈമാൻ, പിയൂഷ്‌ അണ്ടിശ്ശേരി, വാർഡ് മെ മ്പർമാരായ എ പിമുജീബ്,ഹഫ്‌സ ത് റസാഖ്,അസിസ്റ്റന്റ് എഞ്ചിനീയ ർ മഹേഷ്‌, ബ്ലോക്ക്‌ ഓവർസിയർ പരമേശ്വരൻ, മെഡിക്കൽ ഓഫീ സർ നിഷാദ്, ജെ എച്ച് ഐ റീന നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.