അടച്ചിട്ട ചാപ്പപാറ റോഡ് ഉടൻ തുറന്ന് നൽകുമെന്ന് ഐ ഒ സി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ തകർന്ന് വീണ ചുറ്റുമതിൽ പ്രവൃത്തി ഉടൻ പൂർത്തീകരിച്ചു അടച്ചിട്ട ചാപ്പപാറ റോഡ് തുറന്ന് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഇന്ത്യൻ ഓയിൽ കോ ർപറേഷൻ അധികൃതകരുമായി തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ശക്തമായ കാലവർഷ ത്തിൽകഴിഞ്ഞ മാസമാണ് ഐ ഒ സി യുടെ തെക്ക് ഭാഗത്തെ ചുറ്റു മതിൽ തകർന്ന് വീണത്.ഇതിനെ തുടർന്ന് സമീപത്തെ ഐ ഒ സി – ചാപ്പപ്പാറ റോഡ് പൂർണ്ണമായും അടഞ്ഞ് ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണിപ്പോഴും. മതിൽ പൂർണ്ണമായും പുനസ്ഥാപിക്കാതെ റോഡ് ഗതാഗതത്തിന് തുറന്ന് നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനാൽ പൊളിഞ്ഞ കൂറ്റൻ മതിൽ പൊളിച്ചു പ ണിയുന്നത് കാലതാമസം വന്നതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ ഐ ഒ സി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത് .മതിൽ പുനസ്ഥാപിക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കു മായിനിലവിൽ 2.98 കോടി രൂപയു ടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡ ർ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാ ധാന്യം കണക്കിലെടുത്തു കോൺട്രാക്ട് നിബന്ധനകളിൽ ഇളവ് ചെയ്തു കേരള സോണൽ ഓഫിസിൽ നിന്നാണ് ടെൻഡർ നടപടികൾ ചെയ്യുന്നതെന്നും ഐ ഒ സി അധി കൃതർ വ്യക്തമാക്കി.കൂടാതെ പഞ്ചായത്ത് ആവശ്യപ്രകാരമുള്ള സി സി ടി വി,സ്ട്രീറ്റ് ലൈറ്റ് എന്നിവയും അടിയന്തിരമായി ഒരുക്കും. ‘പഞ്ചായത്ത് പ്രസിഡന്റ്‌ ടി വിജിത്ത്, സ്റ്റാൻഡിങ്കമ്മറ്റി ചെയർമാൻമാരായ എം സുലൈമാൻ, പിയൂഷ്‌ അണ്ടിശ്ശേരി,വള്ളിക്കുന്നു എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റരു ടെ പി എ -അബ്ദുൽ ഷുക്കൂർ ചീ ഫ് പ്ലാന്റ് മാനേജർ വിജയ് സൂര്യ, മാനേജർ പ്ലാന്റ് ആനന്ദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.