റഷ്യയില്‍ പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായ അലക്‌സി നവല്‍നിയുടെ (Alexei Navalny, 47) തടവറയിലെ മരണം നല്‍കുന്ന സന്ദേശം വ്യക്തമാണ്. അകത്തും പുറത്തും ഉന്മൂലനവുമായി മുന്നോട്ട് പോകുകയാണ് പുടിന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നവല്‍നി ജയിലിലാണ്. റഷ്യയില്‍ പുടിന്റെ എതിരാളികള്‍ക്ക് സുരക്ഷിതസ്ഥാനം ജയില്‍ ആണെന്നൊരു മിത്ത് ഉണ്ട്. പതിവ് നടത്തത്തിന് ശേഷം അപ്രതീക്ഷിതമായി കുഴഞ്ഞുവീണു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസവും ജയിലഴികളില്‍ പിടിച്ച് ഉല്ലാസവാനായിരിക്കുന്ന നവല്‍നിയുടെ വീഡിയോ പുറത്തുവന്നിരുന്നു. തന്റെ ബാങ്ക് അക്കൗണ്ട് കാലിയായെന്നും അതിലേക്ക് കുറച്ച് പണം ഇട്ടുതരാമോ എന്നാണ് ആ വീഡിയോയില്‍ അദ്ദേഹം തമാശരൂപേണേ ജഡ്ജിനോട് ചോദിച്ചത്. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കാര്യത്തിലെന്ന പോലെ ജയിലില്‍ വെച്ചാണ് നവല്‍നിയുടെ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യുന്നതും വിസ്തരിക്കുന്നതും.

Leave a Reply

Your email address will not be published.