Standard Blog

ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍; ഏകദിന ശില്‍പ്പശാല

സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷനില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 29 ന് അങ്കമാലിയിലെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലാണ് ശില്‍പ്പശാല നടത്തുന്നത്. എംഎസ്എംഇ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫീസ് 500 രൂപ (ഭക്ഷണവും ജിഎസ്ടിയും ഉള്‍പ്പെടെ). പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 നകം http://kied.info/training-calender/ എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 0484 2550322, 9188922800