വന്ദേ മെട്രോ വരുന്നൂ…. കേരളത്തിലേക്കും

ചെന്നൈ: കേരളത്തിന് അനുവദിക്കുന്നത് 10 വന്ദേ മെട്രോ ട്രെയിനുകൾ. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെൽവേലിയിലേക്കുമായിരിക്കും ആദ്യ പരിഗണനയെന്നാണ് റിപ്പോർട്ട്.
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും.
ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങും. മാസങ്ങൾക്കകം സർവീസും. നിരക്കുൾപ്പടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ, ഫാസ്റ്റിൻ്റ നിരക്കാവാനാണ് സാദ്ധ്യതയെന്നാണ് വിവരം.

  1. എറണാകുളം – കോഴിക്കോട്
  2. എറണാകുളം – കോയമ്പത്തൂർ
  3. തിരുവനന്തപുരം – എറണാകുളം
  4. കോഴിക്കോട് – പാലക്കാട്‌
  5. പാലക്കാട്‌ – കോട്ടയം
  6. തൃശൂർ – കൊല്ലം
  7. ഗുരുവായൂർ – മധുര
  8. കൊല്ലം – തിരുന്നൽവേലി
  9. കോഴിക്കോട് – മംഗലാപുരം
  10. നിലമ്പൂർ – മേട്ടുപ്പാളയം
  • റൂട്ടുകൾ ആണ് പരിഗണിക്കുക.
Comments (0)
Add Comment