വാഹനത്തിനു മുകളിൽ മരം വീണു: 1 മരണം

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. കാറിൽ പിൻ സീറ്റിൽ യാത്രചെയ്തതിരുന്ന ഒരാളാണ് മരണപ്പെട്ടത്. ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻ്റെയും കാറിന്‍റേയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.

Comments (0)
Add Comment