ടാങ്കർ ലോറിക്ക് തീപ്പിടിച്ചു

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് തിങ്കൾ രാവിലെ 9.20 ഓടെ തീപിടിച്ചു. ടാങ്കർ ലോറി ഡ്രൈവറുടേയും പ്രദേശത്തെ കടകളിലുണ്ടായിരുന്ന നാട്ടുകാരുടെയും സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഡീസലും പെട്രോളുമായി പോകുന്ന ടാങ്കർ ലോറി നേര്യമംഗലം വില്ലാഞ്ചിറയിൽ നീലാമ്പരി ബാറിന് മുന്നിലെത്തിയതോടെ ഡ്രൈവർ ക്യാബിന്‍റെ താഴെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയും വാഹനം ഓഫ് ആകുകയും ചെയ്തു. സമീപത്ത് കടയിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, അനീഷ്, ബേബി, ജോൺസൺ, ബിനീഷ്, വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ചേർന്ന് കൃത്യമായി ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

Comments (0)
Add Comment