വിത്തുബോളുകൾ എറിയൽ ജൂലൈ നാലിനും അഞ്ചിനും

ഹരിതസമേതം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആയിരത്തിലധികം വരുന്ന സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾ വിത്തുബോളുകൾ എറിയും. ഓരോ സ്കൂളും ഏറ്റവും ചുരുങ്ങിയത് 100 വിത്തുബോളുകൾ നിർമ്മിക്കും. ഒരു ലക്ഷം വിത്തുബോളുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ നാല്, അഞ്ചു തിയതികളിൽ ഞാറ്റുവേല സമയത്ത് ഇവ വലിച്ചെറിയും.

വിത്തുബോളുകളുടെ നിർമ്മാണ പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി വി മദനമോഹനൻ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റർ, വിദ്യാഭ്യാസ ഉപഡയറക്ടർ എ കെ അജിതകുമാരി നിർവഹിച്ചു. ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, സമേതം അസി കോർഡിനേറ്റർ വി മനോജ്‌, സ്കൂൾ എച്ച് എം ബിന്ദുമേനോൻ, ദേശീയ ഹരിത സേന ജില്ലാ കോർഡിനേറ്റർ എൻ ജെ ജെയിംസ്, ടി എസ് സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഫോറെസ്ട്രി കോളേജ് മുൻ ഡീൻ ഡോ വിദ്യാസാഗർ,അധ്യാപകൻ ഡോ എ വി സന്തോഷ്‌കുമാർ എന്നിവർ ക്ലാസ്സെടുത്തു.

Comments (0)
Add Comment