അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; രണ്ടു പേർ അറസ്റ്റിൽ

പൂനെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവർ റീൽസെടുത്തത്.

Comments (0)
Add Comment