നികേഷ് പാലക്കാട് മത്സരിച്ചേക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ദൃശ്യമാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക്. സി പി എം സജീവ പ്രവർത്തകനാകാനാണ് തീരുമാനം എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. നികേഷ് കുമാറിനെ പാലക്കാട് മത്സരിപ്പിച്ച് നിയമസഭയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് നികേഷിന് ഉറപ്പ് കൊടുത്തതിൻ്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവി വിട്ടതെന്നാണ് വിവരം.

28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് അദ്ദേഹം റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നൊഴിഞ്ഞത് ഇത്തരമൊരു നീക്കത്തിനാണെന്നാണ് റിപ്പോർട്ട്. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്നാണ് അദ്ദേഹം പറയുന്നത്. 2016ൽ എൽഡിഎഫ് സ്ഥാനാർഥിയായി കണ്ണൂർ അഴീക്കോട് മത്സരിച്ചെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർഥി കെഎം ഷാജിയോട് പരാജയപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്.

Comments (0)
Add Comment