കുടിവെള്ളം ചോദിച്ചതിന് ജലപീരങ്കി

ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ ഉരുകുകയാണ് ഡൽഹി. ജലക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിച്ചവരെ തുരത്താൻ ഡൽഹി പൊലീസ് ഉപയോഗിച്ചത് ജലപീരങ്കിയാണെന്നതാണ് വൈരുധ്യം. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.
ലക്ഷക്കണക്കിന് പേരാണ് ജലക്ഷാമം മൂലം തലസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്. കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി. ഹരിയാനയിൽ നിന്ന് പൂർണമായ ജലവിഹിതം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.l
അതിനിടെ ബിജെപിയുടെ നേതൃത്വത്തിൽ ജൽഭവനിലേക്ക് നടത്തിയ പ്രതിഷേധറാലിക്കെതിരേയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

Comments (0)
Add Comment