ബീഫിൻ്റെ പേരിൽ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു

ബീഫ് വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ മധ്യ പ്രദേശിൽ മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്.
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തത് ഡസന്‍ കണക്കിന് വീടുകൾ. മാണ്ട്‌ല, ജറോറ, റത്‌ലം, സിയോണി, മൊറീന എന്നിവിടങ്ങളിലാണ് സംഘപരിവാർ സംഘടനകളും ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകര്‍ത്തത്.

മൊറീനയിലെ നൂറാബാദ് ഗ്രാമത്തില്‍ ജാഫര്‍ ഖാന്‍, അസഗര്‍ ഖാന്‍ എന്നിവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ എത്തിയത് ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ചാണ്. നേരത്തേ പശുവിനെ അറുത്തു എന്നാരോപിച്ച് ഇരുവര്‍ക്കുമെതിരേ പോലീസ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇരുവരുടെയും വീടുകള്‍ തകര്‍ക്കണമെന്നും എന്‍എസ്എ പ്രയോഗിക്കണമെന്നുമാവശ്യപ്പെട്ട് അക്രമം ്അഴിച്ചുവിട്ടിരുന്നു.

മധ്യപ്രദേശ് ഗോഹത്യാ നിരോധന നിയമ പ്രകാരം ഒമ്പതു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അതില്‍ രണ്ടു പേര്‍ക്കെതിരേയാണ് എന്‍എസ് പ്രയോഗിച്ചത്. മൂന്ന് പേര്‍ ഒളിവിലാണന്നും പോലീസ് പറഞ്ഞു.

Comments (0)
Add Comment