ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും നഴ്സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ ജോലിയില്‍മി കവുറ്റവരാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ‘ട്രൈബൽ പാരാമെഡിക്സ്’ പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നല്കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. യോഗ്യത: നഴ്സിങ്/ഫാർമസി/പാരാമെഡിക്കൽ കോഴ്സ് ബിരുദം/ഡിപ്ലോമ. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി: 21-35 വയസ്സ്. പ്രതിഫലം പ്രതിമാസം 18,000 രൂപ (ബിരുദം യോഗ്യതയുള്ളവർക്ക്) പ്രതിമാസം 15,000 രൂപ (ഡിപ്ലോമ യോഗ്യതയുള്ളവർക്ക്). നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലോ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജൂലൈ 20 വൈകിട്ട് അഞ്ച് മണി. വിശദ വിവരങ്ങൾക്ക് ഫോൺ 04931 220315.

Comments (0)
Add Comment