തുറവുങ്കര-ചെത്തിക്കോട് റോഡിലെ കൊടും വളവ് അപകട ഭീഷണിയുര്‍ത്തുന്നു.

രവിമേലൂർ

കാഞ്ഞൂർ -തുറവുങ്കാട്, സിയാല്‍ വിമാനതാവളത്തിന്റെ 20 അടിയിലധികം ഉയരമുളള മതിലിനോട് ചേര്‍ന്ന് പോകുന്ന റോഡാണിത്. വല്ലംകടവ്-പാറപ്പുറം പാലം വന്നതോടെ ഈ റോഡ് വഴി നിരവധി വാഹനങ്ങളാണ് ദിവസവും 24 മണിക്കുറും ഇതിലെ കടന്ന് പോകുന്നത്. മറ്റ് സ്ഥലങ്ങളിലുളള റോഡിന്റെ വീതി വളവുളള ഭാഗത്ത് ഇല്ലാത്തതും ടാറിംങ്ങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതുമാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി സ്‌കൂള്‍ ബസുകളും ഇതിലെ കടന്ന് പോകുന്നുണ്ട്.. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് ശേഷം റോഡില്‍ ചിതറി കിടക്കുന്ന ചില്ലുകഷണങ്ങളും യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. സിയാലിന്റെ അധീനതയിലുളള റോഡിന്റെ അപകട ഭാഗങ്ങള്‍ വീതി കൂട്ടി ടാറിംങ്ങ് നടത്താന്‍ അധികൃതര്‍ തയ്യാറവണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഷെറീന്‍ പടയാട്ടി, ജിതേഷ് പടയാട്ടി എന്നിവര്‍ ആവശ്യപ്പെട്ടു

Comments (0)
Add Comment