യുവദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി

രവിമേലൂർ

കൊരട്ടി : തിരുമുടിക്കുന്നിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ സമീപത്തെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്.
ജൂൺ 22 ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇരുവരേയും തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്.വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു.രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന്ചെറുപുഷ്‌പം ദേവാലയത്തിൽ നടക്കും.

Comments (0)
Add Comment