സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം;സുന്നി മഹല്ല് ഫെഡറേഷന്‍.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മുസ്‌ലിം ന്യൂനപ ക്ഷങ്ങള്‍ സര്‍ക്കാറിനെ സ്വാധീനിച്ച് അനര്‍ ഹമായി പലതും നേടുന്നുവെന്ന ചി ല സമുദായ നേതാക്കളുടെ പ്രസ് താവനകള്‍ അപലപനീയമാണെ ന്നും, ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തിന് അര്‍ഹ മായ സംവരണാനുകൂല്യങ്ങളും മറ്റും തൊഴില്‍ രംഗത്തും വിദ്യാഭ്യാ സ മേഖളകളിലും വെട്ടിക്കുറക്കു കയാണെന്നും ഇതു സംബന്ധമാ യി പൊതു സമൂഹത്തില്‍ തെറ്റി ദ്ധാരണ നിലനില്‍ക്കുന്ന പശ്ചാ ത്തലത്തില്‍ വിവിധ സമുദായ ങ്ങള്‍ നേടിയ സംവരണ കണക്കു കള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവള പത്രം ഇറക്കണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സിലില്‍ സര്‍ ക്കാറിനോട് ആവശ്യപ്പെട്ടു.കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റട്ര ല്‍ വഖഫ് കൗണ്‍സില്‍ വഖഫുക ളുടെ പുരോഗതിക്കായി നല്‍കിയി രുന്ന സെന്റട്രല്‍ വഖഫ് കൗണ്‍സി ല്‍ ലോണ്‍ പദ്ധതി 2016 മുതല്‍ നല്‍കാതെ തടഞ്ഞ് വെച്ചിരിക്കു കയാണ്. കേരളത്തിലെ പതിനേ ഴോളം വരുന്ന മഹല്ലുകള്‍ക്ക് ഉള്‍പ്പടെ കിട്ടേണ്ട ദശലക്ഷങ്ങള്‍ വരുന്ന വരുമാന പദ്ധതികളാണ് കേന്ദ്രത്തിന്റെ നിഷേധ സമീപനം മൂലം അനിശ്ചിതത്തിലായിരിക്കു ന്നത്.വഖഫുകള്‍ക്ക് അര്‍ഹതപ്പെ ട്ട ഇ- ലോണ്‍ പദ്ധതി ഉടന്‍ വിതര ണം ചെയ്യുന്നതിന് സെന്റട്രല്‍ വഖ ഫ് കൗണ്‍സിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും അടിയന്തിര നടപടി കള്‍ സ്വീകരിക്കണമെന്ന് എസ്. എം.എഫ് സംസ്ഥാന കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ ആ വശ്യപ്പെട്ടു.മിശ്രവിവാഹങ്ങളെയും മതംമാറ്റ വിവാഹങ്ങളെയും പ്രോ ത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ സംവിധാ നങ്ങളും രാഷ്ട്രീയ പാര്‍ ട്ടി ഓഫീ സുകളും അവസരങ്ങള്‍ ഉണ്ടാ ക്കുന്നത് മതമൂല്യങ്ങള്‍ക്ക് നേരെ യുള്ള കടന്നുകയറ്റമായി കരുതേ ണ്ടതുണ്ടെന്നും മതനിരാ ശ മടക്കമുള്ള സങ്കരസംസ്‌കാര ജീവിത രീതികളെ പ്രതിരോധിക്കു ന്നതിനായി മഹല്ലുതലങ്ങളില്‍ ജാഗ്രത യോടെ ബോധവല്‍ക്കര ണം നടത്തണമെന്നും മഹല്ല് ജമാ ത്തുകളോട് സുന്നിമഹല്ല് ഫെഡ റേഷ ന്‍ ആഹ്വാനം ചെയ്തു.
എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമര്‍ മുസ്‌ലി യാര്‍ കൊയ്യോട് അദ്ധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിം ങ് സെക്രട്ടറി അബ്ദുസ്സമദ് പൂ ക്കോട്ടൂര്‍ വാര്‍ഷിക പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, ഉമര്‍ ഫൈസി മുക്കം, ഡോ. സയ്യിദ് സി.കെ കുഞ്ഞി തങ്ങള്‍ തൃശൂര്‍, പി.സി ഇബ്‌റാഹീം ഹാജി കമ്പള ക്കാട്, ബശീര്‍ കല്ലേപ്പാടം, മൊയ് തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേ ളാരി, എം.എ.എച്ച് മഹ്മൂദ് ഹാജി കാസര്‍ഗോഡ്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, അബ്്ദുല്‍ ഖാദര്‍ മാസ്റ്റര്‍ കൂളി മാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ കരീം ഫൈ സി പൈങ്കണ്ണിയൂര്‍ തൃശൂര്‍, പി.എ അബ്ദുല്‍ കരീം എറണാകുളം, എ അബ്ദുറഹീം പാലക്കാട്, എസ് ശംസുദ്ദീന്‍ റാവുത്തര്‍ പത്തനം ത്തിട്ട, കെ.എ ഉശരീഫ് കുട്ടി ഹാജി കോട്ടയം, നാസര്‍ എസ് മാമൂല യില്‍, ഇജാബ ഇബ്്‌റാഹീം കുട്ടി ഹാജി ആലപ്പുഴ, സിറാജുദ്ധീന്‍ വെള്ളാപ്പള്ളി, പി. കെ മുഹമ്മദലി ബാഖവി നീലഗിരി, ഹസ്സന്‍ ആലം കോഡ് തിരുവനന്തപുരം, സി.എം അബ്ദുല്‍ കരീം കൊടക്, എ.കെ ആലിപ്പറമ്പ്, എ.വി ഇസ്്മാഈല്‍ ഹുദവി, എസ്.എം.എഫ് സി.ഇ.ഒ പി  വീരാന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി.എ.സി കുട്ടി ഹാജി പാലക്കട് നന്ദി പറ ഞ്ഞു.

(ചിത്രം:ചെമ്മാട് ദാറുൽ ഹുദയിൽ വെച്ച് നടന്ന സുന്നിമഹല്ല് ഫെഡറേ ഷൻ സ്റ്റേറ്റ് കൗൺസിൽ ഉൽഘാ ടനം ചെയ്ത് സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് അബ്ബാസ് അ ലി ഉദ്ഘാടനം ചെയ്യുന്നു)

Comments (0)
Add Comment